നാലാം വയസില്‍ ഋതുമതി; അഞ്ചാം വയസില്‍ ആര്‍ത്തവ വിരാമത്തിന് മരുന്ന്; ഇത് കുഞ്ഞ് എമിലിയുടെ ദുരിതവും അത്ഭുതവും കലര്‍ന്ന ജീവിതം

ജനന സമയത്ത് സാധാരണ പെണ്‍കുട്ടി മാത്രമായിരുന്നു ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലെ എമിലി ഡോവര്‍. സഹോദരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തിരെ ചെറുതായിരുന്ന എമിലി പ്രായത്തിനപ്പുറത്തേക്ക് വളര്‍ന്നത് നാലാം മാസത്തോടെയാണ്.

നാലാം മാസത്തില്‍ എമിലിക്കുണ്ടായത് ഒരുവയസ്സുകാരിയുടെ വളര്‍ച്ച. എമിലിയിലെ അത്ഭുതങ്ങള്‍ അവിടെ തീര്‍ന്നില്ല. രണ്ട്വയസ്സായപ്പോഴേക്ക് മാറിടം വളര്‍ന്നു. പിന്നാലെ ഗുഹ്യരോമങ്ങളും വളര്‍ന്നു. സ്തനങ്ങള്‍
വലുതായതോടെയാണ് എമിലി സാധാരണ പെണ്‍കുട്ടിയല്ലെന്ന തിരിച്ചറിവില്‍ മാതാപിതാക്കളും ഡോക്ടര്‍മാരുമെത്തി.

എമിലിയുടെ അസാധാരണ വളര്‍ച്ച വിഷമിപ്പിച്ചിരുന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നായിരുന്നു അച്ഛനമ്മമാരുടെ
ധാരണ. സ്തന വളര്‍ച്ച പ്രകടമായി രണ്ട് വര്‍ഷത്തിനു ശേഷമാണ് സ്തനങ്ങള്‍ക്കും വയറ്റിലും വേദനയുണ്ടെന്ന് പറഞ്ഞ് അവള്‍ അമ്മയുടെ അരികിലെത്തിയത്.

ടോയ്‌ലെറ്റില്‍ പോകാന്‍ ബുദ്ധിമുട്ടുകളുണ്ടെന്ന് പറഞ്ഞതോടെ നടത്തിയ പരിശോധനയിലാണ് അവള്‍ ഋതുമതിയാണെന്ന് മനസ്സിലായതെന്ന് അമ്മ ടാം ഡോവര്‍ പറയുന്നു. ഇതോടെ എമിലിയുടെ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി നല്കാനാവാത്തവിഷമസ്ഥിതിയിലായി മാതാപിതാക്കള്‍.

യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കിയാല്‍ അവള്‍ ഭയപ്പെടുമെന്ന് അവര്‍ വിചാരിക്കുന്നു. അടുത്തവര്‍ഷം സ്‌കൂളില്‍ പോയിത്തുടങ്ങുമ്പോള്‍ മകളുടെ അവസ്ഥ എന്താകുമെന്ന വിഷമത്തിലാണ് കുടുംബാംഗങ്ങള്‍.

സ്വന്തം പ്രായത്തിലുള്ള മറ്റ് കുട്ടികളെപ്പോലെയല്ല താനെന്ന് എമിലിക്കറിയാം. അവളുടെ ശരീരത്തെക്കുറിച്ച് അവള്‍ വല്ലാതെ ബോധവതിയുമാണെന്ന് അമ്മ പറയുന്നു. ആര്‍ത്തവ സമയത്ത് നാപ്കിനുകള്‍ ഉപയോഗിക്കാന്‍ ഇപ്പോളവള്‍ക്കറിയാം.

അഡിസണ്‍സ് ഡിസീസ് എന്ന രോഗമാണ് എമിലിക്കെന്ന് ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. ഓട്ടിസം, അഡ്രിനാല്‍ ഹൈപ്പര്‍പ്ലാസിയ എന്നീ രോഗങ്ങളും എമിലിയ്ക്കുണ്ട്.

ഇപ്പോള്‍ അഞ്ചാം വയസ്സില്‍ ആര്‍ത്തവവിരാമം സംഭവിക്കാന്‍ മരുന്നുകള്‍ കഴിക്കേണ്ട അവസ്ഥയിലാണ്
എമിലി. ഇതെത്രത്തോളം ഫലവത്താകുമെന്ന് കണ്ടറിയണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News