ഫേസ്ബുക്കിലെ സംവാദ ഗ്രൂപ്പായ ഫ്രീതിങ്കേ‍ഴ്സിന്‍റെ നേതൃത്വത്തില്‍ ഗൗരി ലങ്കേഷ് അനുസ്മരണവും ഫാസിസ്റ്റ് വിരുദ്ധ സെമിനാറും സംഘടിപ്പിക്കുന്നു

തിരുവനന്തപുരം; ഫേസ്ബുക്കിലെ സംവാദ ഗ്രൂപ്പായ ഫ്രീതിങ്കേ‍ഴ്സിന്‍റെ നേതൃത്വത്തില്‍ ഗൗരി ലങ്കേഷ് അനുസ്മരണവും ഫാസിസ്റ്റ് വിരുദ്ധ സെമിനാറും സംഘടിപ്പിക്കുന്നു.

കേരളത്തിലെ ഏറ്റവും സജീവമായ സാമൂഹിക സംവാദ ഗ്രൂപ്പുകളിലൊന്നാണ് ഫ്രീ തിങ്കേ‍ഴ്സ്. സമൂഹത്തില്‍ ശാസ്ത്രീയ ചിന്താഗതി വളര്‍ത്തുന്നതും സാമൂഹിക അസമത്വങ്ങള്‍ ചോദ്യം ചെയ്യുന്നതുമായ നിരവധി പരിപാടികള്‍ ഇതിന് മുമ്പും ഫ്രീ തിങ്കേ‍ഴ്സിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്.

ഗ്രൂപ്പിന്‍റെ വ്യക്ത്മായ ഫാസിസ്റ്റ് വിരുദ്ധ നിലപാടുകള്‍ ഉയര്‍ത്തിിടിക്കുന്നതാണ് ബാഗ്ലൂരില്‍ കൊല്ലപ്പെട്ട പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലിങ്കേഷിന്‍റെ സ്മരണക്കായി നടത്തുന്ന “#Iam Gauri- united against Fascisam” എന്ന ഈ സെമിനാറിലൂടെ ലക്ഷ്യം വെക്കുന്നത്.

എറണാകുളം ടൗണ്‍ഹാളില്‍

ഒക്ടോബര്‍ 15 ന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സെമിനാറിന്‍റെ ആദ്യ സെഷനില്‍ ഗൗരി ലങ്കേഷ് അനുസ്മരണ പ്രതിഷേധ സംഗമം നടക്കും.

മാധ്യമ പ്രവര്‍ത്തകരും സാംസ്കാരിക പ്രവര്‍ത്തകരുമായ അക്കായ് പദ്മശാലി, രാഹുല്‍ ശര്‍മ്മ, ഹര്‍ഷന്‍ ടി എം, ഷിറിന്‍ ദാല്‍വി, കെ കെ ഷാഹിന, മാത്യൂ കു‍ഴല്‍നാടന്‍, നരേന്ദ്ര നായക് എന്നിവരടക്കമുള്ളവര്‍ പങ്കെടുക്കും.

ഉച്ചക്ക് നടക്കുന്ന രണ്ടാം സെക്ഷനില്‍ ഫാസിസ്റ്റ് കാലത്തെ മാധ്യമ ജീവിതം എന്ന വിഷയത്തിലുള്ള സെമിനാറില്‍ എം ജി രാധാകൃഷ്ണന്‍ പങ്കെടുക്കും.

തുടര്‍ന്ന് ഇന്ത്യ vs ഭാരതം എന്ന വിഷയത്തിലെ സെമിനാറില്‍ ജെ രഘുവും  പ്രബുദ്ധതയും ജനാധിപത്യവും എന്ന വിഷയത്തില്‍ കെ എസ് മാധവനും നവ ഹിന്ദുത്വവും ജനാധിപത്യവും എന്ന വിഷയത്തിലെ സെമിനാറില്‍ സണ്ണി എം കപിക്കാടും പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News