ഹിമാചലിലെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു; ഗുജറാത്ത് തെരഞ്ഞെടുപ്പ് ഡിസംബറിലുണ്ടാകും

ദില്ലി; ഹിമാചല്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത മാസം ഒമ്പതിന്.ഡിസംബര്‍ പതിനെട്ടിനാണ് വോട്ടെണ്ണല്‍. ഡിസംബര്‍ പതിനെട്ടിനകം തന്നെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍ കുമാര്‍ ജ്യോതി പറഞ്ഞു.

ഗുജറാത്ത്,ഹിമാചല്‍ പ്രദേശ് നിയമസഭകളിലേക്കുള്ള വോട്ടെണ്ണല്‍ ഒരുമിച്ച് ഡിസംബര്‍ പതിനെട്ടിനായിരിക്കും.ഗുജറാത്തിലെ വോട്ടെടുപ്പ് തീയ്യതി പിന്നീട് പ്രഖ്യാപിക്കും.

വനിതകള്‍ക്കായി പോളിംങ്ങ് ബൂത്തുകള്‍

ഹിമാചല്‍ പ്രദേശില്‍ വനിതകള്‍ക്ക് മാത്രമായി 136 പോളിങ്ങ് ബൂത്തുകള്‍ ഒരുക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News