കൊടിക്കുന്നില്‍ സുരേഷിന്റെ ഉപവാസവേദിയില്‍ ചാണകവെള്ളം തളിച്ച് മഹിള മോര്‍ച്ച; പ്രവൃത്തി ജാതീയമായി അധിഷേപിക്കാനെന്ന് കോണ്‍ഗ്രസ്സ്

കൊല്ലം: കൊട്ടാരക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി.യുടെ ഉപവാസവേദിയില്‍ ചാണകവെള്ളം തളിച്ച മഹിള മോര്‍ച്ചയുടെ പ്രതിഷേധം വിവാദമാകുന്നു.

കൊടിക്കുന്നില്‍ ദളിതനായതിനാലാണ്. ബിജെപിയുടെ നേതൃത്വത്തില്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ച് പ്രതിഷേധിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കൊടിക്കുന്നില്‍ സുരേഷ് എംപിയെ അധിക്ഷേപിച്ചവര്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ പീഡനവിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം.

കഴിഞ്ഞ ദിവസം കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഉപവാസ സമരം കഴിഞ്ഞതിന് പിന്നാലെയായിരുന്നു സംഭവം.

മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ചാണകവെള്ളം കൊടിക്കുന്നില്‍ ഉപവസിച്ച വേദിയില്‍ തളിച്ചു. റെയില്‍വേയുടെ അവഗണനയ്ക്കെതിരായ സമരം എം.പി.യുടെ രാഷ്ട്രീയട്ടിപ്പാണെന്നാരോപിച്ചായിരുന്നു മഹിളാ മോര്‍ച്ചയുടെ പ്രതിഷേധം.

ബി.ജെ.പി. ജില്ലാ ജന. സെക്രട്ടറി ജി.ഗോപകുമാര്‍ അടക്കമുള്ളവരും പരിപാടിയില്‍ പങ്കെടുത്തു. എന്നാല്‍ ജാതീയമായി കൊടിക്കുന്നില്‍ സുരേഷിനെ അധിക്ഷേപിക്കുകയായിരുന്നു ബിജെപിയുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

എംപിയെ ജാതിപരമായി അധിക്ഷേപിച്ചവരെ കേസെടുക്കണമെന്ന് ഡിസിസി സെക്രട്ടറി പി ഹരികുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ബിജെപിയ്ക്കും മഹിളാ മോര്‍ച്ചയ്ക്കുമെതിരെ പരാതി കൊടുക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here