
ദില്ലി: സോളാര്‍ കേസിനെ രാഷ്ട്രിയമായും നിയമപരമായും നേരിടുമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ പുറത്തുവിട്ടതിലൂടെ മുഖ്യമന്ത്രി നിയമസഭയുടെ അവകാശം ലംഘിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.
ഉമ്മന്‍ചാണ്ടിയോടുള്ള സമീപനം
കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പുറത്ത് വന്നതിനെക്കാള്‍ ഗൗരവമുള്ള വിഷയങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടിയോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടുമോയെന്ന കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും.
അതേ സമയം സോളാര്‍ വിഷയത്തില്‍ പരസ്യപ്രതികരണം വേണ്ടന്ന് ഹൈക്കമാന്റ് കേന്ദ്ര വക്താക്കള്‍ക്ക് നിര്‍ദേശം നല്‍കി.കേസിന്റെ അടിസ്ഥാനത്തില്‍, പാര്‍ട്ടി ഭാരവാഹിത്വപട്ടികയില്‍ പ്രതിശ്ചായയുള്ള നേതാക്കള്‍ മാത്രം മതിയെന്ന് നിര്‍ദേശം രാഹുല്‍ഗാന്ധി നല്‍കിയതായും സൂചനയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here