മുഴുവന്‍ തുകയും തിരികെ കിട്ടുന്ന തകര്‍പ്പന്‍ ഓഫറുമായി ജിയോ

മനം മയക്കും ഓഫറുകളുമായി എത്തി വിപണികീഴടക്കിയ ജിയോ വീണ്ടും എത്തുന്നു. ദീപാവലി ധന്‍ ധനാ ധന്‍ എന്ന പേരില്‍ ദീപാവലിയോടനുബന്ധിച്ച് പുതിയ ഓഫര്‍ അവതരിപ്പിക്കുകയാണ് ജിയോ.

ടെലികോം രംഗത്ത് മത്സരം മുറുകി നില്‍ക്കെ റിലയന്‍സ് ജിയോ ഈ മാസം ആദ്യം വോയ്സ് കോളുകള്‍ വെട്ടിക്കുറയ്ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

300 മിനിറ്റ് സൗജന്യ വോയ്സ് കോളുകള്‍ വെട്ടിക്കുറയ്ക്കുന്നതായായിരുന്നു റിപ്പോര്‍ട്ട്.

മൂന്നുമാസത്തേക്കുള്ള 399 രൂപയുടെ എല്ലാ റീച്ചാര്‍ജ്ജിലും മുഴുവന്‍ തുകയും തിരികെ കിട്ടുന്ന ഓഫറാണ് കമ്പനി പുതിയതായി പ്രഖ്യാപിക്കുന്നത്.

അന്‍പത് രൂപയുടെ എട്ട് വൗച്ചറുകളായാണ് ഈ തുക തിരികെ കിട്ടുക.

ഉപഭോക്താക്കള്‍ക്ക് നവംമ്പര്‍ മാസം 15ന് ശേഷം വരെ ഈ വൗച്ചറുകള്‍ റീച്ചാര്‍ജ് ചെയ്യാനായി ഉപയോഗിക്കാന്‍ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News