ക്ലാസിക്ക് ലുക്കും കരുത്തും; വിപണി കീഴടക്കാന്‍ ഒരുങ്ങി 1000 സി സി ബുള്ളറ്റ്

ക്ലാസിക്ക് ലുക്കും സൂപ്പർബൈക്കുകളുടെ കരുത്തുമായി ഒടുവില്‍ 1000cc ബുള്ളറ്റ് അവതരിച്ചു.

റോയൽ എൻഫീൽഡിന്റെ രണ്ട് 500 സിസി എൻജിൻ ഉപയോഗിച്ച് നിർമിക്കുന്ന ഈ 1000 ബുള്ളറ്റിന്റെ വില 7.35 ലക്ഷം രൂപയാണ്.

കാർബെറി മോട്ടോര്‍സൈക്കിള്‍സാണ് ബുള്ളറ്റ് പുറത്തിറക്കിയത് . രണ്ട് റോയൽ എൻഫീൽഡ് യുസിഇ എൻജിൻ ഉപയോഗിച്ച് നിർമിക്കുന്ന 1000 സിസി 55 ഡിഗ്രി വി–ട്വിന്‍ എൻജിന് ഡ്യുവൽ കാർബരേറ്ററുമുണ്ട്.

അ‍‍ഞ്ച് സ്പീഡ് ഗിയർബോക്സാണ് ബൈക്കിൽ. 53 ബിഎച്ച്പി കരുത്തും 82 എൻഎം ടോർക്കുമുണ്ട് എൻജിന്.

ഡിസ്ക് ബ്രേക്ക്, എബിഎസ് സാങ്കേതിക വിദ്യയോടെയാണ് ബുള്ളറ്റ് വിപണിയിലെത്തുക.

എൻജിൻ മാത്രമല്ല ബൈക്കിന്റെ മിക്ക ഭാഗങ്ങളും ‌‌റോയൽ എൻഫീൽഡിന്റെ ഘടകങ്ങൾ ഉപയോഗിച്ചാണ് നിർമിക്കുന്നത്.

ഛത്തീസ്ഗഡിലെ ഭീലായില്‍ മാത്രമാണ് ഇപ്പോള്‍ ഇന്ത്യയില്‍ കാര്‍ബെറിയുടെ പ്രവര്‍ത്തനം.

പ്രദര്‍ശനമൊക്കെ നടക്കുന്നുണ്ടെങ്കിലും 1000സിസി ബുള്ളറ്റ് അങ്ങനെ തന്നെ നിരത്തിലിറക്കാന്‍ കുറച്ച് കൂടി ഒരുക്കങ്ങൾ ബാക്കിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News