വാഹനങ്ങള്‍ അണ്‍ലോക്ക് ചെയ്യാന്‍ വിദേശ നിര്‍മ്മിത ഉപകരണം; തിരുവനന്തപുരത്ത് ഹൈട്ടെക് കള്ളന്‍മാര്‍ പിടിയില്‍

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി വാഹനങ്ങള്‍ മോഷണം നടത്തിയ ഹൈട്ടെക് കള്ളന്‍മാര്‍ പിടിയില്‍.

തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസ് സംഘമാണ് ചെന്നൈയില്‍ നിന്നും ഇവരെ പിടികൂടിയത്.

വാഹനങ്ങള്‍ അണ്‍ലോക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന വിദേശ നിര്‍മ്മിത ഉപകരണവും അമ്പതില്‍ കൂടുതല്‍ മൊബൈല്‍ഫോണുകളും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.

തിരുവനന്തപുരത്ത് കഴിഞ്ഞ മാസങ്ങളില്‍ നടന്ന കാര്‍മോഷണങ്ങള്‍ എല്ലാം
ഒരേ രീതിയിലാണെന്ന് മനസിലാക്കിയ പൊലിസ് നടത്തിയ അന്വഷണത്തിലാണ് വിദേശ നിര്‍മ്മിതോപകരണം ഉപയോഗിച്ച് വാഹനങ്ങള്‍ മോഷണം നടത്തുന്ന സംഘത്തെ പിടികൂടുന്നത്.

തമിഴ്‌നാട് സ്വദേശികളായ പരമേശ്വരന്‍ മുഹമ്മദ് മുബാറക്ക് എന്നിവരെയാണ് അസ്സിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയില്‍നിന്ന് പിടികൂടിയത്.

കാറുകളുടെ ലോക്ക് തകര്‍ക്കാന്‍ ഉപയോഗിക്കുന്ന വിദേശ നിര്‍മ്മിതോപകരണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഇത് ഇന്ത്യയില്‍ നിന്ന് വാങ്ങിയവര്‍ ഇവരാണെന്ന് മനസിലാക്കിയ പൊലിസ് മാസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അതിസാഹസികമായി പ്രതികളെ കീഴ്‌പ്പെടുത്തുന്നത്.

വിശദമായ ചോദ്യം ചെയ്യലില്‍ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും കാര്‍മോഷണങ്ങള്‍ നടത്തിയതായി ഇവര്‍ സമ്മതിച്ചിട്ടുണ്ട്.

മോഷ്ട്ടിക്കുന്ന വാഹനങ്ങള്‍ തമിഴ് നാട്ടില്‍ വ്യാജരേഖകള്‍ ഉണ്ടാക്കി വില്‍ക്കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് ലഭിക്കുന്ന പണം കോള്‍ഗേളുകളുമായി കറങ്ങി ആഢംബരജീവിതത്തിനായി ഉപയോഗിക്കും.

മോഷ്ണത്തിന്റെ രീതികളെ കുറിച്ച് ആരോടും പങ്ക് വയ്ക്കാത്ത ഇവര്‍ ഒരിക്കല്‍ കേസില്‍ പ്രതിയായവരെ ഒപ്പം കൂട്ടാറുമില്ല.

മോഷ്ട്ടിച്ചെടുത്ത കാറില്‍ മാത്രമേ മറ്റ് മോഷ്ണങ്ങള്‍ക്ക് പോകാറുള്ളു എന്ന പ്രത്യേകത കൂടി ഇവര്‍ക്കുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News