21 ശതമാനം കുട്ടികളും പട്ടിണി കാരണം ബലഹീനരാവുന്നു; പട്ടിണിയില്‍ യുടെ സ്ഥാനം ഉയര്‍ന്നു തന്നെയെന്ന് റിപ്പോര്‍ട്ട്‌

2017 ലോക പട്ടിണി സൂചികയിലെ ഇന്ത്യയുടെ റാങ്ക് മുന്ന് പദവികള്‍ താഴോട്ട് പോയതായി റിപ്പോര്‍ട്ട്.

പട്ടിണി സൂചികയില്‍ 119 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ പദവി 100 ആയി. 2016-ല്‍ ഇത് 97 ആയിരുന്നു.

ഇന്ത്യയില്‍ 21 ശതമാനം കുട്ടികളും പട്ടിണി കാരണം ബലഹീനരാവുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് ഇക്കാര്യത്തില്‍ ഇന്ത്യക്ക് അരികില്‍ ഉളളത്. ജിബൂട്ടി, ശ്രീലങ്ക, സൗത്ത് സുഡാന്‍ എന്നീ രാജ്യങ്ങളാണവ.

ഈ മൂന്നു രാജ്യങ്ങളില്‍ 20 ശതമാനം കുഞ്ഞുങ്ങള്‍ പട്ടിണി കാരണം ഭാരക്കുറവ് അനുഭവിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

2017 ലെ പട്ടിണി സൂചിക പ്രകാരം അതീവ ഗൗരവമുളള പട്ടികയിലാണ് ഇന്ത്യ ഉള്‍പ്പെടുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഐറിഷ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഭക്ഷ്യ ഗവേഷണസ്ഥാപനവും ജര്‍മ്മനിയിലെ സ്വകാര്യ ഏജന്‍സിയും ചേര്‍ന്നാണ് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here