ഇങ്ങനെയും ക്രൂരതയോ; ആലപ്പുഴയില്‍ കാത്തിരുന്നു ലഭിച്ച കുഞ്ഞിനെ ഒരു നോക്കു കാണാന്‍ കഴിയാതെ അമ്മ; കണ്ടു നില്‍ക്കുന്നവരുടെ കണ്ണു നിറക്കുന്നു

കാത്തിരുന്ന ലഭിച്ച കുഞ്ഞിനെ ഒരു നോക്കു കാണാന്‍കഴിയാതെ ആ അമ്മ. കണ്ടു നില്‍ക്കുന്നവരുടെ കണ്ണു നിറക്കുന്നു.

പ്രസവത്തിനു ശേഷം അമ്മയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു സ്വന്തം കുഞ്ഞിനെ കാണാന്‍ കഴിയാതെ വേദനയോടെ അമ്മ .ആലപ്പുഴ തത്തംപള്ളിയിലെ ഒരു സ്വകാര്യ ആസ്പത്രിയിലാണ് സംഭവം .

വിദേശത്ത് ജോലി ചെയ്യുന്ന ഇവരെ പ്രസവത്തിനാാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിലൂടെ പ്രസവം നടന്നു.

എന്നാല്‍ പ്രസവശേഷം അമ്മയുടെ കാഴ്ചശക്തി നഷ്ടപെട്ടതായി് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

ചികിത്സ പിഴവാണ് കാഴ്ചശക്തി നഷ്ടപ്പെടാന്‍ കാരണമെന്ന് ബന്ധുക്കള്‍ പരാതി നല്‍കി. വിദഗ്ദ ചികിത്സക്കായ് അമ്മയെ എറണാകുളത്തെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News