മുംബൈയില്‍ കോടികളുടെ തട്ടിപ്പു നടത്തിയ മലയാളി പത്ര പ്രവര്‍ത്തക അറസ്റ്റില്‍

ദി വേര്‍ഡിക്ട് എന്ന ഇംഗ്ലീഷ് ടാബ്ലോയിഡ് ന്യൂസ് പേപ്പറിന്റെ ചീഫ് എഡിറ്റര്‍ ആയിരുന്ന കൃഷ്ണാ അര്‍ജുന്‍ ആണ് മുംബൈയില്‍ ജാമ്യമില്ലാ വാറന്റില്‍ അറസ്റ്റില്‍ ആയിരിക്കുന്നത്.

മലയാളികളടക്കം നിരവധി പേരെ കബളിപ്പിച്ച ഇവര്‍ ഏകദേശം പത്തു കോടിയുടെ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നാണ് പരാതിക്കാര്‍ പറയുന്നത്.

ഇവരുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സന്തോഷ് പല്ലശ്ശനയുടെ പരാതിയിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തി വരുന്ന ഇവര്‍ രാജീവ് ഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റിന്റെ ചെയര്‍ പേഴ്സണ്‍ കൂടിയാണ്.

സോണിയ ഗാന്ധി തുടങ്ങിയ കോണ്‍ഗ്രസിലെ ഉന്നത നേതാക്കളുമായുള്ള ബന്ധം പറഞ്ഞാണ് ഇവര്‍ മുംബൈയില്‍ ഏകദേശം പത്തു കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയിരിക്കുന്നത്.

കോണ്‍ഗ്രസ് ഭരണ കാലത്തു ഇവര്‍ നടത്തിയിരുന്ന പത്രത്തിന് സര്‍ക്കാര്‍ പരസ്യങ്ങള്‍ ലഭിച്ചിരുന്നുവെന്നതും പാര്‍ട്ടിയിലുള്ള ഇവരുടെ പിടിപാടുകള്‍ വ്യക്തമാക്കുന്നതായിരുന്നു.

കേരളത്തില്‍ നായകള്‍ക്കെതിരെ സമരം ചെയ്ത വനിതയാണ് ഇപ്പോള്‍ മുംബൈയില്‍ കോടികളുടെ തട്ടിപ്പിന് അറസ്റ്റില്‍ ആയിരിക്കുന്നത് .

താനെ സ്വദേശിയും മലയാളിയുമായ റോബിന്‍ റാഫേലിന്റെ കൈയ്യില്‍ നിന്ന് മൂന്നു കോടി രൂപയാണ് പല ഘട്ടങ്ങളിലായി തട്ടിയെടുത്തത്.

കൂടാതെ നവി മുംബൈയിലെ വാഷിയില്‍ താമസിക്കുന്ന ചിത്ര പിള്ളയ്ക്ക് നഷ്ടമായത് ഒന്നര കോടി വില മതിക്കുന്ന ഫ്‌ലാറ്റ് ആണ്,

പല പ്രാവശ്യം ഇവരുടെ മേല്‍ പരാതികള്‍ നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ലെന്നും അന്റോപ് ഹില്‍ ഡി സി പി അംബികയെ നേരിട്ട് വിളിച്ചു പറഞ്ഞ പരാതിയിലാണ് അറസ്റ്റ് ഉണ്ടായതെന്നും കല്യാണില്‍ താമസിക്കുന്ന സന്തോഷ് പല്ലശ്ശന പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here