ക്യൂബയുടെ പരമാധികാരവും സ്വാതന്ത്ര്യവും അമേരിക്കക്ക് മുന്നില്‍ അടിയറവുവെക്കില്ല: ഓസ്‌കാര്‍ മാര്‍ട്ടിനസ്

ക്യൂബയുടെ പരമാധികാരവും സ്വാതന്ത്ര്യവും അമേരിക്കക്ക് മുന്നില്‍ അടിയറവുവെക്കില്ലെന്ന് ഇന്ത്യയിലെ ക്യൂബന്‍ അമ്പാസിഡര്‍ ഓസ്‌കാര്‍ മാര്‍ട്ടിനസ്.

ചെ ഗുവേര രക്തസാക്ഷിതത്വ അനുമസ്മരണ സമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി പി ഐ എമ്മിന്റെ ആഭിമുഖ്യത്തിലാണ് കൊച്ചിയില്‍ ക്യൂബന്‍ പോരാളി ചെഗുവേരയുടെ രക്തസാക്ഷിതത്വത്തിന്റെ 50ാം വാര്‍ഷികത്തോട് അനുബന്ധിച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്.

ക്യൂബന്‍ അംബാസിഡര്‍ ഓസ്‌കാര്‍ മാര്‍ട്ടിനസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

പൊരുതുന്ന ക്യൂബക്കും വെനിസ്വേലക്കും സാര്‍വ്വദേശീയ പിന്തുണ വേണമെന്ന് മാര്‍ട്ടിനസ് പറഞ്ഞു രാജ്യത്തിന്റെ പരമാധികാരം ആരുടെ മുന്നിലും അടിയറവ് വെക്കില്ലെന്നും രാജ്യം മുതലാളിത്ത പാതയിലേക്ക് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എം സ്വരാജ് ചെഗുവേര അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി രാജീവ്, എം കെ സാനുമാസ്റ്റര്‍, ദിനേശ്മണി, അഡ്വ എം അനില്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു

അംബാസിഡര്‍ക്ക് ഉപഹാരമായി ബഹുഭാഷാ ഗായകന്‍ ചാര്‍ലി ആന്റണി സ്പാനിഷ് ഗാനങ്ങള്‍ ആലപിച്ചു. ഇരുവരും ചേര്‍ന്ന് ക്യൂബന്‍ ഗാനവും വേദിയില്‍ അവതരിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News