ലോകഫുട്ബോളിലെ മഹാരഥന്‍മാരോട് വീറോടെ പൊരുതിയ ഇന്ത്യ; ഘാനയ്ക്കെതിരെ പരാജയമേറ്റുവാങ്ങിയെങ്കിലും അഭിമാനിക്കാം

ദില്ലി: അണ്ടര്‍ 17 ലോകകപ്പില്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഘാനക്കെതിരെ ഇന്ത്യയ്ക്ക് തോല്‍വി. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഘാനയുടെ തകര്‍പ്പന്‍ജയം. ഇതോടെ ഘാന ഗ്രൂപ്പില്‍ ഒന്നാമതായി പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടി. അമേരിക്കയെ തോല്‍പ്പിച്ച് കൊളംബിയയും പ്രീക്വാര്‍ട്ടറില്‍ കടന്നു.

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായെത്തിയ ലോകകപ്പില്‍ ആശ്വാസ ജയം തേടിയായിരുന്നു ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്ത്യ ഇറങ്ങിയത്. എന്നാല്‍ ഘാനയെന്ന കരുത്തരുടെ മുന്നില്‍ ഇന്ത്യയ്ക്ക് തോല്‍വി വഴങ്ങേണ്ടി വന്നു, എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഘാന തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്.

നായകന്‍ എറിക് ഐയാഹ് 43ാം മിനിട്ടിലും, 53ാം മിനിട്ടിലും നേടിയ ഇരട്ടഗോളിലൂടെ ഘാനയക്ക് വിജയം ഉറപ്പിച്ചു, പിന്നാലെ 86ാം മിനിട്ടിലും, 87ാം മിനിട്ടിലും തുടരെ ഗോള്‍വല കുലുക്കി ഡാന്‍സോയും, ടോക്കുവും ഘാനയ്ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചു.

16 മുതലാണ് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍

ക്വാര്‍ട്ടര്‍ യോഗ്യത നേടാന്‍ നിര്‍ണായകമായിരുന്നു ഘാനയ്ക്ക് ഇന്നത്തെ മത്സരം, ഇന്ത്യയ്‌ക്കെതിരെ 4 ഗോളുകളുടെ ജയം സ്വന്തമാക്കിയതോടെ 6 പൊയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി ഘാന പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടി.

അതേ സമയം മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അമേരിക്കക്കെതിരെ കൊളംബിയയും ജയം സ്വന്തമാക്കി. ഒന്നനെതിരെ രണ്ട് ഗോളുകള്‍കാകയിരുന്നു കൊളംബിയയുടെ ജയം, ഇതോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി കൊളംബിയയും പ്രീക്വാര്‍ട്ടറില്‍ കടന്നു, 16 മുതലാണ് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News