നടിയെ പലവട്ടം പരസ്യമായി അപകീര്‍ത്തിപ്പെടുത്തിയ പി സി ജോര്‍ജ് കുടുങ്ങും

കോ‍ഴിക്കോട്; ആക്രമിക്കപ്പെട്ട നടിയുടെ പേര് അപകീര്‍ത്തിപ്പെടുത്തിയതിന് എം എല്‍ എ പി സി ജോര്‍ജിനെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്. കോഴിക്കോട് കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ഉത്തരവിട്ടത്.

കൊച്ചിയില്‍ പീഢനത്തിനിരയായ നടിയുടെ പേര് ചാനലിലൂടെ വെളിപ്പെടുത്തിയെന്ന പരാതിയില്‍ പി സി ജോര്‍ജ് എം എല്‍ എ ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്.

എഫ് ഐ ആര്‍ രജിസ്ട്രര്‍ ചെയ്ത് അന്വേഷണം

കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസിനോട് എഫ് ഐ ആര്‍ രജിസ്ട്രര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.

ആക്രമിക്കപ്പെട്ട നടിയുടെ പേര് അപകീര്‍ത്തിപ്പെടുത്തിയതിന് പി സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടത് പൊതു പ്രവര്‍ത്തകനായ എറണാകുളം കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ്.

സ്വകാര്യ അന്യായമായി കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ ഒക്ടോബര്‍ 12ന് നല്‍കിയ ഹര്‍ജിയിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News