പാര്‍വ്വതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിലെ ആദ്യഗാനം അതിമനോഹരം

മലയാളികളുടെ പ്രിയ നടി പാര്‍വ്വതി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ‘കരീബ് കരീബ് സിംഗിള്‍’ എന്ന ചിത്രത്തിലെ ആദ്യ ഗാന രംഗം പുറത്തെത്തി. പാര്‍വ്വതിയും നായകന്‍ ഇര്‍ഫാന്‍ ഖാനും ഒന്നിച്ചുള്ള രംഗങ്ങള്‍ കോര്‍ത്തിണക്കിയ ഗാനം മനോഹരമാണ്.

നൂറാന്‍ സഹോദരിമാരാണ് ഗാനം ആലപിച്ചിരിക്കുന്നത്. സൂഫി സംഗീതജ്ഞരാണ് സേഹോദരിമാരായ ജ്യാതി നൂറാനും സുല്‍ത്താന നൂറാനും. വിശാല്‍ മിശ്ര സംഗീതം പകര്‍ന്നിരിക്കുന്നു.

ഇര്‍ഫാനൊപ്പം അരങ്ങേറ്റം

ദേശീയ അവാര്‍ഡ് ജേതാവാ ഇര്‍ഫാന്‍ ഖാന്റെ നായികയായാണ് പാര്‍വ്വതി ബോളിവുഡില്‍ ചുവടുവയ്ക്കുന്നത്. അതുകൊണ്ട് തന്നെ പ്രിയനടിയുടെ അഭിനയമുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമാകും ചിത്രമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

തനുജ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോഡ് യാത്രയില്‍ കണ്ടുമുട്ടുന്ന രണ്ട് പേര്‍ തമ്മില്‍ പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന നിമിഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here