കേരള – ദില്ലി പൈതൃകോത്സവത്തിന് പിണറായി വിജയനും അരവിന്ദ് കെജരിവാളും ചേര്‍ന്ന് തിരി തെളിയ്ക്കും

ദില്ലി; കേരള ദില്ലി പൈതൃകോത്സവത്തിന്  ഇന്ന് തിരി തെളിയും.  വിവിധ കാലാപരിപാടികള്‍ ഒരുക്കിയിട്ടുള്ള പൈതൃകോത്സവം മുഖ്യമന്ത്രി പിണറായി വിജയനും, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.

കേരളത്തിന്റെ പൈതൃകവും സാംസ്‌കാരിക കലാരൂപങ്ങള്‍ളും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ദില്ലി പൈതൃകോത്സവം നടത്തുത്. ഈ മാസം 14 മുതല്‍ 16വരെ നടത്തുന്ന പൈതൃകോത്സവത്തില്‍ നാടകങ്ങളും, ചലച്ചിത്രോത്സവവും, ഗോത്രോത്സവങ്ങളായ മംഗലംകളി, എതിരുകളി തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

അഞ്ച് മിനിട്ട് നീണ്ടു നില്‍ക്കുന്ന ദൃശ്യാവിഷ്‌കാരം

750ഓളം കലാകാരന്‍മാരാണ് പൈതൃകോത്സവത്തില്‍ അണിനിരക്കുന്നത്. 60പേരടുങ്ങുന്ന ഗാനസംഘം 20 ഗാനങ്ങളും അവതരിപ്പിക്കും. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, പാട്ടബാക്കി, അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്, ഇതു ഭൂമിയാണ് എന്നീ നാടകങ്ങളുടെ അഞ്ച് മിനിട്ട് നീണ്ടു നില്‍ക്കുന്ന ദൃശ്യാവിഷ്‌കാരമാണ് ഒരുക്കിയിട്ടുള്ളത്.

കോണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹക്കും.

ഉദ്ഘാടനത്തിന് മുന്നോടിയായി ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരി മേളവും, 10 തെയ്യക്കോലങ്ങളും അരങ്ങേറുമെന്നും ഫെസ്റ്റിവല്‍ ഡയറക്ടര്‍ പ്രമോദ് പയ്യന്നൂര്‍ പറഞ്ഞു.പിന്നണി ഗായിക രശ്മി സതീഷിന്റെ ബാംബു മൂസിക് ബാന്റിന്റെ അവതരണത്തോടെ 16ന് പൈതൃകോത്സവം സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News