കൗമാര ലോകകപ്പിലെ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചപ്പോള്‍ താരമായി ധീരജ്; ഇന്ത്യന്‍ ഫുട്ബോളിന്‍റെ വല ഈ കൈകളില്‍ ഭദ്രം

അന്തര്‍മുഖനും ശാന്തനുമായ ധീരജെന്ന 16കാരന്‍ പയ്യന്‍ ഫുട്ബോള്‍ മൈതാനത്തില്‍ പുതിയതാരോദയമായി രൂപാന്തരപ്പെട്ടത് വളരെ വേഗത്തിലാണ്.

മിക്കപ്പോ‍ഴും സ്ട്രൈക്കര്‍മാരുടെ പേരില്‍ മറഞ്ഞുപോകുന്നവരാണ് ഗോള്‍കീപ്പര്‍മാര്‍. എന്നാല്‍ മികവുറ്റ സെയിവുകള്‍ കൊണ്ട് ധീരജെന്ന പേര് ലോകകപ്പ് വേദിയില്‍ മു‍ഴഞ്ഞി കേണ്ടു ഒന്നല്ല ഒരായിരം തവണ ധീരജെന്ന് കാണികള്‍ ആരവം മു‍ഴക്കി.

ഇന്ത്യയുടെ ചരിത്രഗോള്‍ പിറന്ന രാത്രിയിലും ധീരജെന്ന കാവല്‍ക്കാരനെ ആരും മറന്നില്ല.ദില്ലിയിലെ മൈതാനം ധീരജിന്‍റെ ധീരതയിക്കു മുന്നില്‍ പലപ്പോളായ് വ‍ഴഞ്ഞി പന്തുകള്‍ ധീരജിന്‍റെ മികവില്‍ വ‍ഴിമാറിപ്പോയി.

മണിപ്പൂരിന്‍റെ പുത്രന്‍

ലോകകപ്പ് വേദിയില്‍ നിന്ന് തോറ്റു മടങ്ങുമ്പോളും ആതിഥേയര്‍ക്ക് ആഭിമാനിക്കാനുള്ള വകയാണ് ധീരജെന്ന മണിപ്പൂരിന്‍റെ പുത്രന്‍. കാണികള്‍ മുതല്‍ കളിക്കാര്‍ വരെ ധീരജിന്‍റെ പ്രകടനത്തിന് ആശസംകളറിയിച്ചു.അണ്ടര്‍ 17 ലോകകപ്പിന്‍റെ കണ്ടെത്തല്‍ എന്നാണ് ബൈച്യുങ്ങ് ബൂട്ടിയ ധീരജിനെ വിശേഷിപ്പിച്ചത്.

ക്രിക്കറ്റ് ഇതിഹാസം സച്ചിനും ധീരജിനെ ആശംസിച്ച് രംഗത്തെത്തിയിരുന്നു.അമേര്ക്കയ്ക്കെതിരായ ആദ്യ മത്സരത്തില്‍ ധീരജ് സിങ് പുറത്തെടുത്തത് ലോകോത്തര പ്രകടനമായിരുന്നു.

അമേരിക്കക്കാരുടെ ശക്തമയ മുന്നേറ്റത്തെ ഗോള്‍പോസ്റ്റിന് മുന്നില്‍നിന്ന് പ്രതിരോധിച്ച ധീരജിനെ നോട്ടമിട്ട് യൂറോപ്യന്‍ ക്ലബ്ബുകള്‍ പിന്നാലെയുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. നാളെ ഇന്ത്യയുടെ വലകാകുന്ന മികച്ച കാവല്‍ക്കാരനാകാനുള്ള പരിശീലനത്തിലാണ് ഇനി ധീരജെന്ന കുട്ടിത്താരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here