ചവറ ഐ.ആർ.ഇയിൽ മാനേജ് മെന്റ് പ്രതിനിധികളെ സിഐടിയു ഉപരോധിക്കുന്നു

കൊല്ലം: ചവറ ഐ.ആർ.ഈയിൽ സിഐടിയു വിന്റെ നേതൃത്വത്തിൽ തൊഴിലാളി സംഘടനകളും തൊഴിലാളികളും മാനേജ് മെന്റ് പ്രതിനിധികളെ ഉപരോധിക്കുന്നു,ഇന്നലെ 3 മണിക്ക് ആരംഭിച്ച ഉപരോധ സമരം ഇപ്പോഴും തുടരുന്നു.

ദീർഘകാല കരാർ

സിവിൽ ഫോറം ജീവനക്കാരുടെ ദീർഘകാല കരാർ പുതുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഉപരോധം, 2013 ൽ പതുകേണ്ട കരാർ 55 മാസം പിന്നിട്ടിട്ടും ഐ.ആർ.ഇ പുതുകുന്നില്ലെന്നും,ആശ്രിത നിയമനം 15 വർഷമായി നടപ്പിലാക്കുന്നില്ലെന്നും തൊഴിലാളി സംഘടനകൾ ചൂണ്ടികാട്ടി.

എൻ.പത്മലോചനൻ,സേതുനാഥപിള്ള,വൈ.ജോസഫ്,ചന്ദ്രബാബു തുടങിയ നേതാക്കളാണ് ഉപരോധം. സി.ഐ.ടി.യു വിന് പുറമെ ഐ.എൻ.റ്റി.യുസി,എ.ഐ.ടി.യു.സി.യു.ടി.യു.സി സംഘടനകളും പങ്കെടുക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News