പലസ്തീനില്‍ സമാധാനം പുലരുന്നു; ഹമാസും ഫത്തയും ചേര്‍ന്ന് ഐക്യസർക്കാർ രൂപീകരിക്കുന്നു

ഈസ്റ്റ് ജറുസലേം: ബദ്ധവൈരികളായിരുന്ന ഫത്തയും ഹമാസും പിണക്കം അവസാനിപ്പിച്ച് പാലസ്തീനിീൽ ഐക്യസർക്കാർ രൂപീകരിക്കുന്ന കരാറിൽ ഒപ്പുവെച്ചു. ഇതനുസരിച്ച് ഗാസയുടെ ഭരണം പാലസ്തീൻ അതോറിറ്റി ഏറ്റെടുക്കും.

ഇത്രയും നാൾ  വെസ്റ്റ് ബാങ്കിൽ ഫത്താസും ഗാസയിൽ ഹമാസുമായിരുന്നു ഭരണം നടത്തിയിരുന്നത്. ഇൗജിപ്തിെൻറ മധ്യസ്ഥതയിൽ കയ്റോയിൽ നടന്ന ചർച്ചയിലാണ് അനുരഞ്ജന കരാർ ഒപ്പിട്ടത്.

ഡിസംബർ ഒന്നിന് ഗാസയുടെ ഭരണം പശ്ച്യാത്ത പിന്തുണയുള്ള ഫത്തായ്ക്ക് മുൻതൂക്കമുള്ള പലസ്തീൻ അതോറിറ്റിക്ക് ലഭിക്കും എന്നാണ് കരുതപ്പെടുന്നത്. ഗാസാ – ഇൗജിപ്ത് അതിർത്തിയായ റാഫാ ക്രോസിംഗിെൻറ ചുമതലയും അതോറിറ്റിക്കായിരിക്കും.

പോലീസ് സേന ഗാസയിൽ തിരിച്ചെത്തും

അഥോറിറ്റിയുടെ കീ‍ഴിലുള്ള മൂവായിരത്തോളം വരുന്ന പോലീസ് സേന ഗാസയിൽ തിരിച്ചെത്തും. ഹമാസ് രാഷ്ട്രീയകാര്യ വിഭാഗം തലവൻ സാലിഹ് അൽ അറൂറിയും ഫത്താ സെൻട്രൽ കമ്മറ്റി അംഗം അസ്സാം അൽ അഹ്മദുമാമ് കയ്റോ കരാറിൽ ഒപ്പിട്ടത്.

മേഖലയിൽ ഇസ്രേലി അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിന് പലസ്തീൻ വിഭാഗങ്ങളിൽ  ഐക്യമുണ്ടാക്കുന്നതിനാണ് ചർച്ചയിൽ പ്രധാന്യം നൽകിയത്.

ഫത്താ ഹമാസ് കരാറിനെ പലസ്തീൻ നേതാവ് മഹബൂബ് അബ്ബാസ് സ്വാഗതം ചെയ്തു. ഏറെ നാളുകൾക്ക് ശേഷം അബ്ബാസ്  വൈകാതെ ഗാസാ സന്ദർശിക്കുമെന്നും വ്യക്തമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News