റസൂല്‍ പൂക്കുട്ടി നായകനാകുന്നു; അതും ബഹുഭാഷാചിത്രത്തില്‍; വിശേഷങ്ങള്‍ ഇങ്ങനെ

തൃശൂര്‍; മലയാളികളുടെ അഭിമാനം ഓസ്‌കര്‍ വേദിയിലെത്തിച്ച അനുഗ്രഹീത പ്രതിഭയാണ് റസൂല്‍ പൂക്കുട്ടി. ശബ്ദമിശ്രണത്തിനുള്ള ഓസ്‌കര്‍ സ്വന്തമാക്കി രാജ്യത്തിന് തന്നെ അഭിമാനമായ റസൂല്‍പൂക്കുട്ടി ഇപ്പോള്‍ സ്വപ്‌ന സാഫല്യത്തിലാണ്.

‘ദി സൗണ്ട് സ്റ്റോറി’

വെള്ളിത്തിരയിലെ നായകനാകാനുളള തയ്യാറെടുപ്പിലാണ് അദ്ദേഹം. പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ‘ദി സൗണ്ട് സ്റ്റോറി’ എന്ന ചിത്രത്തിലാകും നായകവേഷത്തില്‍ റസൂലെത്തുന്നത്.

തൃശൂര്‍ പൂരത്തിന്റെ വിവിധ ശബ്ദങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനായി ഒരു സൗണ്ട് എഞ്ചിനീയര്‍ എത്തുന്നതായാണ് ചിത്രത്തിന്റെ പ്രമേയം. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഒരേ സമയത്ത് റിലീസ് ആകുമെന്ന പ്രത്യേകതയോടെയാണ് ചിത്രം അണിയറയില്‍ പുരോഗമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News