കൊല്‍ക്കത്ത: ചരിത്രത്തില്‍ പേരെ‍ഴുതാന്‍ എസ്തറുമെത്തുന്നു. കൗമാരലോകകപ്പിലെ ആദ്യ വനിതാ റഫറിയായിട്ടാണ് സ്വിറ്റ്സര്‍ലാന്‍റ്കാരി എസ്തര്‍ സ്റ്റൗബിലിയുടെ വരവ്.

വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനലും വനിതാ ലോകകപ്പ് ഫൈനലും നിയന്ത്രിച്ചതിന്‍റെ അനുഭവ സമ്പത്തുമായാണ് എസ്തറെത്തുന്നത്.

പുരുഷ ലോകകപ്പിൽ ആദ്യം

അണ്ടർ പതിനേഴ് ലോകകപ്പിന് എത്തിയ ഏഴു വനിതാ റഫറികളിൽ ഒരാളാണ് എസ്തർ. മാച്ച് ഒഫീഷ്യൽസിന്റെ കൂടെ വനിതകൾ ഉണ്ടായിരുന്നെങ്കിലും മത്സരത്തിൽ മെയിൻ റഫറിയായി ഒരു വനിത ഫിഫ പുരുഷ ലോകകപ്പിൽ വരുന്നത് ആദ്യമായാണ്.

ഒക്ടോബർ 14ന് കൊൽക്കത്തയിൽ വെച്ച് നടക്കുന്ന ന്യൂ കാഡിലോണിയയും ജപ്പാനും തമ്മിലുള്ള പോരാട്ടമാകും എസ്തർ നിയന്ത്രിക്കുക.ഫിഫയുടെ ചരിത്രക്കുതിപ്പുകൂടിയാണ് വനിതാ റഫറിയുടെ വരവ്.

ഫിഫ ഏലീറ്റ് പാനലിലൂടെ 7 അസിസ്റ്റന്‍റ് റഫറിമാരാണ് ഇക്കുറി കൗമാരമാമാങ്കം നിയന്ത്രിക്കാന്‍ ഇന്ത്യയിലെത്തിയത്.