വിദ്യാലയങ്ങളില്‍ ധര്‍ണയും സമരവും പാടില്ലെന്ന് ഹൈക്കോടതി; രാഷ്ട്രീയം കളിക്കുന്നവരെ പുറത്താക്കണം

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധര്‍ണയും സമരവും സത്യഗ്രഹവും പാടില്ലെന്ന് ഹൈക്കോടതി. വിദ്യാര്‍ഥികള്‍ പഠിക്കാനാണ് ക്യാമ്പസുകളില്‍ എത്തുന്നതെന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തിനല്ലെന്നും കോടതി നിരീക്ഷിച്ചു. സമരം നടത്തുന്നവരെ പുറത്താക്കാമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

പഠനം നിര്‍ത്തി പോകണമെന്നും കോടതി

പഠനവും രാഷ്ട്രീയപ്രവര്‍ത്തനവും ഒന്നിച്ചു കൊണ്ടുപോകാന്‍ സാധിക്കില്ല. രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാണെങ്കില്‍ പഠനം നിര്‍ത്തി പോകണമെന്നും കോടതി വ്യക്തമാക്കി.

ക്യാമ്പസിനുള്ളിലോ പരിസരത്തോ സമരപന്തലും പിക്കറ്റിങ്ങും അനുവദിക്കരുത്. ഇക്കാര്യം പൊലീസ് ശ്രദ്ധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

പൊന്നാനി എംഇഎസ് കോളേജിലെ വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ടാണ് കോടതി നിരീക്ഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News