
ദില്ലി: ഇന്ത്യന്‍ വാഹന വിപണിയില്‍ ഏറ്റവുമധികം ചലനമുണ്ടാക്കിയ മോഡലുകള്‍ പുറത്തിറക്കിയിട്ടുള്ള കമ്പനിയാണ് ഹോണ്ട. സ്‌കൂട്ടറുകളും ബൈക്കുകളും സ്‌പോര്‍ട് ബൈക്കുകളുമെല്ലാം വലിയ തോതില്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.
സ്‌പോര്‍ട്‌സ് ബൈക്ക് പ്രേമികള്‍ക്ക് സന്തോഷമുള്ള വാര്‍ത്തയാണ് ഹോണ്ടയില്‍ നിന്ന് പുറത്തുവരുന്നത്. CBR 650F എന്ന പേരില്‍ ഹോണ്ട പുത്തന്‍ സ്‌പോര്‍ട് ബൈക്ക് വിപണിയിലെത്തിച്ചു.
ബിഎസ് IV മാനദണ്ഡങ്ങള്‍ പാലിക്കുന്ന എന്‍ജിനൊപ്പം നിരവധി സവിശേഷതകളും പുതിയ ബൈക്കിനുണ്ട്. മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക് മെറ്റാലിക്, മിലേനിയം റെഡ് എന്നീ രണ്ട് നിറങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്.
ബുക്കിങ്ങ് ആരംഭിച്ചു
649 സിസി ഇന്‍ലൈന്‍, ഫോര്‍സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ബൈക്കിലെ പവര്‍ ഹൗസ്. 85.42 ബിഎച്ച്പിയും 60.4 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന എന്‍ജിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണും കരുത്തുപകരുന്നു.
7.3 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. ബുക്കിങും ഇതിനകം ആരംഭിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here