ഇത് രാജ്യത്തിന് അപമാനകരം; സംഘപരിവാറിനോട് ബോംബെ ഹൈക്കോടതി

മുംബൈ: എതിര്‍ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്ന പ്രവണത രാജ്യത്ത് വര്‍ധിച്ച് വരുന്നത് അപകടകരമാണെന്ന് ബോംബെ ഹൈക്കോടതി.

ഇത് രാജ്യത്തിന് അപമാനകരമാണെന്ന് നിരീക്ഷിച്ച കോടതി പുരോഗമന ആശയങ്ങള്‍ക്കും ചിന്തകള്‍ക്കും നമ്മുടെ രാജ്യത്ത് സ്ഥാനമില്ലെന്നും വ്യക്തമാക്കി. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവം ചൂണ്ടിക്കാട്ടിയാണ് കോടതി നിരീക്ഷണം.

നരേന്ദ്ര ദബോല്‍ക്കറുടെയും ഗോവിന്ദ പന്‍സാരെയുടെയും ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി പരാമര്‍ശം.

സ്വതന്ത്ര ചിന്തകള്‍ക്ക് സ്ഥാനമില്ലാത്ത നാട്ടില്‍ ഇനിയും കൂടുതല്‍ പേര്‍ ഇരകളാക്കപ്പെടുമോയെന്നും കോടതി ചോദിച്ചു. ചിന്തകളുടെ പേരില്‍ ആളുകളും പ്രസ്ഥാനങ്ങളും ആക്രമിക്കപ്പെടുകയാണ്. എതിര്‍ക്കുന്നവരെയെല്ലാം ഇല്ലാതാക്കണമെന്ന ചിന്താഗതിയാണ് നിലനില്‍ക്കുന്നതെന്നും കോടതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News