ഹോളിവുഡിലും നടിമാർ പീഡിപ്പിക്കപ്പെടുന്നുവെന്ന വിവാദം കത്തുന്നു.അമേരിക്കൻ നിർമ്മാതാവും മുൻ സ്റ്റുഡിയോ ഉടമയുമായ ഹാർവി വിൻസ്റ്റനാണ് ലൈംഗിക വിവാദത്തിൽ മുങ്ങിയിരിക്കുന്നത്.

ഇയാളുടെ ലൈംഗിക കഥകൾ ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ടു.മൂന്നു ദശകങ്ങൾക്കിടെ ഇയാൾ ലൈംഗികമായി ബന്ധപ്പെട്ടത് 30 സൂപ്പർ നായികമാരേയാണെന്നാണ് റിപ്പോർട്ട്.

ആഞ്ജലീന ജോളിയും സൂപ്പർ മോഡൽ കാരയും ബോണ്ട് ഗേൾ സേയ്ഡോക്സുമെല്ലാം ഹാർവി വിൻസ്റ്റൻ ലൈംഗികമായി ഉപയോഗിച്ചതിൽ ഉൾപ്പെടുന്നു.

2015ൽ നാലു നായികമാരേയാണ് ഇയാൾ പണം നൽകി സെറ്റിൽ ചെയ്തതെന്നാണ് റിപ്പോർട്ട്.

ഹാർവി ബലാത്സംഗം നടത്തിയെന്ന പരാതിയുമായി ഒരു ഇറ്റാലിയൻ താരം രംഗത്തു വന്നിട്ടുണ്ട്.സിനിമാ സെറ്റിൽ ചുംബനവും അതിനപ്പുറവും ഹാർവി ആവശ്യപ്പെടാറുണ്ടെന്ന് സൂപ്പർ നായിക കാരാ ഡൈലേവിഞ്ചേ വ്യക്തമാക്കുന്നു.

ഹാർവി നടത്തിയ ലൈംഗിക അതിക്രമം കണ്ടില്ലെന്ന് നടിക്കുകയേ നിവർത്തിയുളളൂവെന്നാണ് ബോണ്ട് നായിക ലീ സീഡോക്സ് പറയുന്നത്.

2000ൽ തന്നെ ഓഫീസിലിട്ടാണ് ഹാർവീ പീഡിപ്പിച്ചതെന്ന് നടി ഹീതർ ഗ്രഹാം പറഞ്ഞു.നടി റോസ് മക് ഗോവന് കേസൊത്തു തീർക്കാൻ ഹാർവി നൽകിയത്ഒരു ലക്ഷം ഡോളറാണ്.

ഹാർവി തന്നെ പ്രകൃതിവിരുദ്ധമായാണ് പീഡിപ്പിച്ചതെന്ന് ഇറ്റാലിയൻതാരം അസ്യ അർജെന്‍റോ ആരോപിച്ചു.

ഒരു ഹോട്ടൽ മുറിയിൽ വച്ച് ഹാർവിക്ക് ലൈംഗിക പ്രതിഫലം കൊടുക്കേണ്ടി വന്നിട്ടുണ്ടെന്ന് ആഞ്ജലീന ജോളിയും പറയുന്നു.