സോഷ്യല്‍ മീഡിയ ബഹിഷ്‌കരിച്ച് സ്ത്രീകള്‍; കാരണം ഇതാണ്

ലോക വ്യാപകമായി ഇന്ന് സോഷ്യല്‍ പ്ലാറ്റ്‌ഫോം മീഡിയ ട്വിറ്റര്‍ ബഹിഷ്‌കരിക്കുകയാണ് സ്ത്രീകള്‍. #WomenBoycottTwitter എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡ് ചെയ്യുകയാണ്.

ഹോളിവുഡ് നടി റോസ് മക്‌ഗോവന്റെ അക്കൗണ്ട് ട്വിറ്റര്‍ താല്‍ക്കാലികമായി റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് ട്വിറ്ററിലെ വനിതകള്‍ സോഷ്യല്‍ മീഡിയയെ ബഹിഷ്‌കരിക്കുന്നത്.

ഹോളിവുഡ് പ്രൊഡ്യൂസര്‍ ഹാര്‍വി വെയ്ന്‍സ്‌റ്റൈന്‍ നടത്തിയ ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെയുള്ള ട്വീറ്റുകളാണ് മക്‌ഗോവന്റെ ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കുന്നതിന് കാരണം.

പ്രതിഷേധത്തെ തുടര്‍ന്ന് അവരുടെ അക്കൗണ്ട് ട്വിറ്റര്‍ പുനസ്ഥാപിച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ക്ക് എതിരെ നടക്കുന്ന അതിക്രമങ്ങള്‍, ലൈംഗികച്ചുവയുള്ള സംഭാഷണങ്ങള്‍, ട്രോളുകള്‍ എന്നിങ്ങനെ വിവിധതരം ആക്രമണങ്ങള്‍ ദിനംപ്രതി നടന്നിട്ടും ട്വിറ്റര്‍ മതിയായ നടപടികള്‍ എടുക്കുന്നില്ലെന്നാണ് ബഹിഷ്‌കരണത്തിന് നേതൃത്വം നല്‍കുന്നവര്‍ പറയുന്നത്.

ഹോളിവുഡിലെ പ്രമുഖ നടന്മാരും മറ്റു സെലിബ്രിറ്റികളും ക്യാംപയിന് പിന്തുണയുമായി എത്തി. ഹോളിവുഡ് നടന്‍ മാര്‍ക്ക് റുഫാലോ, ജോണ്‍ കുസാക്ക്, അന പാക്വിന്‍ തുടങ്ങിയവര്‍ തങ്ങളുടെ പിന്തുണ അറിയിച്ചു. ഇതോടെ ലോകവ്യാപകമായി ട്വിറ്ററില്‍ ഇത് ട്രെന്‍ഡ് ആകുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News