ഇത്തിഹാദ് വിമാനം പറത്തി ആറു വയസുകാരന്‍; ആദം കുട്ടിപൈലറ്റായി തിളങ്ങിയത് അഞ്ചു മണിക്കൂറോളം

ദുബായ്: ആറു വയസുകാരനു വിമാനം പറത്താന്‍ അവസരം നല്‍കി ഇത്തിഹാദ് എയര്‍വേസ്.

വിമാനത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഏറെ താല്‍പര്യം പ്രകടിപ്പിച്ച ആറു വയസുകാരന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

കോക്ക്പിറ്റിലിരുന്ന് പൈലറ്റിനോട് വളരെ ആധികാരികമായി വിമാനത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരു ആറു വയസുകാരന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

പൈലറ്റിനെ പോലും അതിശയിപ്പിക്കുന്നതായിരുന്നു കൊച്ചുമിടുക്കന്റെ അറിവും വിഷയത്തിലെ താല്‍പര്യവും. ഇത്തിഹാദ് വിമാനക്കമ്പനി ഈ മിടുക്കന്റെ ആഗ്രഹങ്ങള്‍ യഥാര്‍ത്ഥ്യമാക്കാന്‍ മുന്നോട്ടു വരികയായിരുന്നു.

ഒരു ദിവസത്തേക്ക് ആദം മുഹമ്മദ് അമീര്‍ എന്ന ഈജിപ്ഷ്യന്‍-മൊറോകന്‍ വംശജനായ ആറു വയസുകാരനെ ഇത്തിഹാദ് വിമാനത്തിന്റെ പൈലറ്റാക്കിയാണ് സ്വപ്നം യാഥാര്‍ഥ്യമാക്കിയത്.

ആദമിനെ ഇത്തിഹാദിന്റെ ട്രെയിനിങ് അക്കാദമിയിലേക്ക് ക്ഷണിച്ചുവരുത്തി എയര്‍ബസ് എ380ന്റെ പൈലറ്റാക്കുകയായിരുന്നു. ഏതാണ്ട് അഞ്ചു മണിക്കൂറിലധികം സമയം കുട്ടിപൈലറ്റായി ആദം തിളങ്ങി.

മറ്റുപൈലറ്റുമാരും ക്യാബിന്‍ ക്രൂ മെംബര്‍മാരും നേരിട്ടെത്തി ആദമിനെ സ്വീകരിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here