സംവിധായകന്‍ ജയന്റെ മരണത്തില്‍ ദുരൂഹത; കുത്തി കൊലപ്പെടുത്തിയ ശേഷം ജോബി തലയറുത്തെടുത്തു; ആസൂത്രിത കൊലപാതകമെന്ന് പൊലീസ്

കൊച്ചി: കോതമംഗലത്ത് ഹ്രസ്വ ചലച്ചിത്ര സംവിധായകന്റെ കൊലപാതകത്തില്‍ ദുരൂഹതയുള്ളതായി പോലീസ്.

പണമിടപാട് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് ഹ്രസ്വചിത്ര സംവിധായകന്‍ കൊമ്പനാട് ജയനെ താന്‍ കൊലപ്പെടുത്തിയതെന്നാണ് പ്രതി ജോബിയുടെ കുറ്റസമ്മതം.

എന്നാല്‍ കൊലപാതകം ആസൂത്രിതമാണെന്ന നിഗമനത്തിലാണ് പോലീസ്. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

ഇന്നലെ രാത്രി 12 മണിയോടെയാണ് കൊമ്പനാട് ജയനെ ജോബി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സുഹൃത്തുക്കളായ ഇരുവരും ചേര്‍ന്ന് കഴിഞ്ഞ ദിവസം വാടക വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

ഇതിനിടെ ജയന്‍ കത്തിയെടുത്ത് ജോബിയെ ആക്രമിച്ചു. തിരിച്ച് ജയനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയ ജോബി ജയന്റെ തലയറുത്തെടുത്തു. തുടര്‍ന്ന് അതേ മുറിയില്‍ കിടന്നുറങ്ങിയ ജോബി രാവിലെ കോതമംഗലം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

പണമിടപാട് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് താന്‍ ജയനെ കൊന്നതെന്ന് ജോബി പോലീസിനോട് പറഞ്ഞിരുന്നു. ഈ മൊഴി പൂര്‍ണ്ണമായും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണമറിയാന്‍ പോലീസ് ജോബിയെ ചോദ്യം ചെയ്ത് വരികയാണ്.

അതേസമയം, ജയനെ കൊലപ്പെടുത്തിയ വിവരം ജോബി ഒരു സുഹൃത്തിനെ വിളിച്ചറിയിച്ചിരുന്നു. ഇയാളെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പോലീസ് പൂര്‍ത്തിയാക്കി.

ഹ്രസ്വ ചലച്ചിത്ര സംവിധായകനായ ജയനും കോതമംഗലത്ത് സ്റ്റുഡിയോ ജീവനക്കാരനായ ജോബിയും വര്‍ഷങ്ങളായി സുഹ്യത്തുക്കളാണ്. ഇരുവരും ഭാര്യമാരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പിരിഞ്ഞ് കഴിയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News