മലബാര്‍ ദേവസ്വം ബോര്‍ഡിനെതിരെ സംഘടിത നീക്കവുമായി ബിജെപി

കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിനെതിരെ സംഘടിത നീക്കവുമായി ബിജെപി.

ദേവസ്വം ബോര്‍ഡില്‍ നിരീശ്വരവാദികള്‍ നടന്നു കൂടിയെന്നും വൈകാതെ അബ്രാഹ്മണരെ അമ്പലങ്ങളില്‍ നിയമിച്ച് ബ്രാഹ്മണര്‍ക്ക് ജോലി നഷ്ടമാവും എന്ന തരത്തിലുമാണ് വാട്‌സ് അപ്പ് ഗ്രൂപ്പുകളിലൂടെ പ്രചാരണം നടത്തുന്നത്. അമ്പലം പിടിച്ചെടുക്കാന്‍ ആരെയും അനുവദിക്കരുതെന്നും വ്യാജ പ്രചാരണം നടത്തുന്നതായാണ് ആരോപണം

സെപ്തംബര്‍ 7നാണ് മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളെക്കുറിച്ച് പഠിയ്ക്കാനും അമ്പലങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ചുമുള്ള സമഗ്ര പരിഷ്‌ക്കരണ കമ്മിറ്റി റിപ്പോര്‍ട്ട് കമ്മീഷന്‍ ദേവസ്വം മന്ത്രിക്ക സമര്‍പ്പിച്ചത്.

1951ലെ നിയമം പിന്തുടരുന്ന മലബാര്‍ ദേവസ്വം ബോര്‍ഡിന് നിയമനങ്ങളിലും ഫണ്ട് കൈകാര്യം ചെയ്യുന്നതിലും അനുമതി ഉണ്ടായിരുന്നില്ല. ട്രസ്റ്റിനാണ് ഇതിന്റെ ചുമതല.

ഇതിനെല്ലാം മാറ്റം വരുത്തുന്നതരത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉള്ളതായാണ് സൂചന. മലബാര്‍ ദേവസ്വം ബോര്‍ഡിന് അമ്പലങ്ങളുടെ നിയന്ത്രണ കാര്യത്തില്‍ പൂര്‍ണ്ണ ചുമതല നല്‍കുന്നു എന്നതാണ് ട്രസ്റ്റിമാരെയും ബിജെപിയേയും ചൊടിപ്പിച്ചത്.

ഇതിനെതിരെയാണ് വാട്‌സ്ആപ്പുകളില്‍ വ്യാജ പ്രചരണം നടത്തുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ അബ്രാഹ്മണരെ ശാന്തിക്കാരായി നിയമിച്ചെന്നും മലബാറില്‍ ഇത്തരം നിയമനം വരുമെന്നും വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നു. അതുകൊണ്ട് തന്നെ അമ്പലം വിട്ടു കൊടുക്കാന്‍ തയ്യാറാവരുതെന്ന രീതിയിലാണ് വ്യാജ പ്രചരണം.

നവംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കല്‍ ഇരിക്കെയാണ് വ്യാജ പ്രചരണം നടക്കുന്നത്. റിപ്പോര്‍ട്ടിലെ പൂര്‍ണ്ണ രൂപങ്ങള്‍ അറിയാതെയുള്ള വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News