നഗരമധ്യത്തില്‍ ‘മത്സ്യകന്യക’

ബംഗളൂരു: ബംഗളൂരിനെ അമ്പരിപ്പിച്ച് നഗരമധ്യത്തില്‍ മത്സ്യകന്യക. കനത്ത മഴയില്‍ ബംഗളൂരുവിലെ റോഡുകളില്‍ രൂപപ്പെട്ട കുഴിയിലാണ് മത്സ്യകന്യക പ്രത്യക്ഷപ്പെട്ടത്.

അമ്പരപ്പോടെ നോക്കി നിന്ന ശേഷം കുറച്ചു സമയം കഴിഞ്ഞാണ് ഈ മത്സ്യകന്യക സമരക്കാരിയാണെന്ന് മനസ്സിലായത്. നഗരത്തിലെ മരണക്കുഴികള്‍ അടയ്ക്കാത്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു മത്സ്യകന്യകയുടെ വരവ്.

ബാദല്‍ നഞ്ചുണ്ടസാമിയെന്ന കലാകാരന്റെ നേതൃത്വത്തിലാണ് വ്യത്യസ്തമായ ഈ പ്രതിഷേധം സംഘടിപ്പിച്ചത്. കബ്ബണ്‍ പാര്‍ക്കിന് സമീപം മത്സ്യകന്യകയായി അണിയിച്ചൊരുക്കിയ യുവതിയെ ഇരുത്തി. പരിപാാടി ആകര്‍ഷകമായതോടെ കാഴ്ച്ചക്കാരും ഏറി.

ബംഗളൂരു നഗരത്തില്‍ പെയ്ത മഴയില്‍ 15000 ഓളം കുഴികള്‍ രൂപപ്പെട്ടുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് മൂലമുണ്ടായ അപകടങ്ങളില്‍പ്പെട്ട് അഞ്ചുപേരാണ് മരണപ്പെട്ടത്. എന്നിട്ടും കുഴിയടക്കാന്‍ അധികാരികളുടെ ഭാഗത്തു നിന്നും നടപടിയുണ്ടായില്ല.

എന്നാല്‍ മത്സ്യകന്യകയുടെ സമരം ഫലം കണ്ടെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. പതിനഞ്ച് ദിവസത്തിനകം കുഴികളടക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദ്ദേശം നല്‍കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News