ജിഷ മോഡൽ കൊലപാതകം ബിഹാറിലും

ബലാൽസംഗത്തെ എതിർത്ത യുവതിയെ ജനനേന്ദ്രിയത്തിൽ ഇരുമ്പ് കമ്പി തുളച്ചു കയറ്റിക്കൊന്നു.
ബിഹാറിലെ നൗബത്ത് പൂറിലാണ് രാജ്യത്തെ നടുക്കിയ ക്രൂര കൊലപാതകം.

4 കുട്ടികളുടെ മാതാവായ 35 കാരിയാണ് 22 കാരന്‍റെ ക്രൂരതക്കിരയായത്. ഭർത്താവും കുട്ടികളും വീട്ടിലില്ലാതിരുന്ന സമയത്താണ് ദീരജ് കുമാർ എന്ന യുവാവ് വീട്ടിൽ അതിക്രമിച്ചു കയറിയത്.

ബലാൽ സംഗം ചെറുത്തപ്പോൾ യുവതിയെ തലക്കടിച്ചു വീ‍ഴ്ത്തിയ ശേഷം സ്വകാര്യഭാഗത്ത് ഇരുമ്പ് കമ്പി തുളച്ചു കയറ്റുകയായിരുന്നു.

യുവതി ബോധരഹിതയായതിനെത്തുടർന്ന് ദീരജ് കുമാർ സ്ഥലം വിട്ടു. മണിക്കൂറുകൾ ക‍ഴിഞ്ഞ് വീട്ടുകാരെത്തിയാണ് രക്തത്തിൽ കുളിച്ചു കിടന്ന യുവതിയെ ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു.

ആന്തരികാവയവങ്ങൾ തകർന്നതിനെത്തുടർന്നുണ്ടായ അമിതരക്ത്രസ്രാവത്തെത്തുടർന്നാണ് യുവതി മരിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here