
ദില്ലി: സോളാര്‍ കേസ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്‌തെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.
ഒറ്റക്കെട്ടായി നേരിടുമെന്ന് ഹസന്‍
മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെട്ട സോളാര്‍ കേസ് പാര്‍ട്ടിക്ക് വെല്ലുവിളിയാണെന്ന് ഹൈക്കമാന്റ് വിലയിരുത്തി. വിഷയത്തില്‍ പ്രതികരണം പിന്നീടെന്ന് ഹൈക്കമാന്റ് അറിയിച്ചു.
കേരളത്തിലെ മറ്റ് രാഷ്ട്രീയസാഹചര്യങ്ങളും ചര്‍ച്ച ചെയ്‌തെന്ന് ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏത് പ്രതിസന്ധിയും പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും ഹസന്‍ പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍, വി.ഡി സതീശന്‍ എംഎല്‍എ എന്നിവരും രാഹുലിനെ കണ്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here