ഏകാന്തത മാറ്റാന്‍ യുവാവ് ഒരു വയസുകാരനെ തട്ടിക്കൊണ്ടുപോയി; കുട്ടിയെ സംരക്ഷിക്കാനാണ് തട്ടിയെടുത്തതെന്ന് യുവാവ്

ഏകാന്തത മാറ്റാന്‍ യുവാവ് ഒരു വയസുകാരനെ തട്ടിക്കൊണ്ടുപോയി; കുട്ടിയെ സംരക്ഷിക്കാനാണ് തട്ടിയെടുത്തതെന്ന് യുവാവ്

ഒരു വയസ്സുള്ള ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ പരാതിയില്‍ മുംബൈ സ്വദേശിയായ 24കാരനാണ് പോലീസിന്റെ പിടിയിലായത്.

മുംബൈ സെവ്രി സ്വദേശി രാജ ധര്‍മ്മ ജാല ആണ് പിടിയിലായത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് കുട്ടിയുടെ അമ്മ വീടിനു പുറത്തുപോയ സമയത്താണ് സംഭവം.

ഉറങ്ങിക്കിടന്ന കുട്ടിയെ യുവാവ് വീടിനുളളില്‍ നിന്ന് എടുത്തുകൊണ്ടു പോവുകയായിരുന്നു.

കുട്ടിയെ കാണാതായതോടെ അമ്മ പോലീസില്‍ പരാതി നല്‍കി. പിന്നീട് പൊലീസ് കുട്ടിയുടെ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചു.

ഇതോടെ സെവരിയില്‍ യുവാവിനൊപ്പം കുട്ടിയെ കണ്ടുവെന്ന് പൊലീസ് വിവരം ലഭിച്ചു.

തുടര്‍ന്നുളള അന്വേഷണത്തില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഏകാന്തതയ്ക്ക് ഒരു പരിഹാരം

എന്നാല്‍ താന്‍ ഒറ്റയ്ക്കാണെന്നും ഏകാന്തതയ്ക്ക് ഒരു പരിഹാരം കണ്ടെത്താനാണ് കുട്ടിയെ തട്ടിയെടുത്തതെന്നും യുവാവ് ചോദ്യം ചെയ്യലില്‍ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.

കുട്ടിയെ സംരക്ഷിക്കാനാണ് താന്‍ തട്ടിയെടുത്തതെന്നും രാജ പൊലീസിനോട് പറഞ്ഞു.

മൊഴി കേട്ട് പൊലീസ് ഞെട്ടിയെങ്കിലും രാജയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

തട്ടിക്കൊണ്ടുപോകല്‍ കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News