വയനാട്ടില്‍ മമ്മൂക്ക തരംഗം; സാക്ഷ്യപ്പെടുത്തി ജോയ് മാത്യുവിന്റെ വീഡിയോ

മെഗാസ്റ്റാര്‍ എന്നത് മമ്മൂക്കക്ക് വെറുമൊരു താരപദവിയല്ല. തരംഗമാണ്..! ആരാധകരുടെ ആവേശമാണ്.

ഇത് തെളിയിക്കുന്നതാണ് നടന്‍ ജോയ് മാത്യു പകര്‍ത്തി ഫേസ്ബുക്കിലൂടെ പങ്കുവെച്ച ദൃശ്യങ്ങള്‍.

വയനാട് പുല്‍പ്പള്ളിയിലെ ഷൂട്ടിങ്ങിനിടെയുള്ള ദൃശ്യങ്ങളിലാണ് പ്രിയതാരത്തെ കാണാന്‍ റോഡിലും കെട്ടിടങ്ങള്‍ക്ക് മുകളിലുമെല്ലാം തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തെ കാണുന്നത്.

മമ്മൂക്കയുടെ സിനിമകള്‍ക്ക് പ്രേക്ഷകര്‍ കുറയുന്നു എന്ന പരാതികള്‍ക്കിടെയാണ് ഇത്രയും ആള്‍ക്കൂട്ടം തടിച്ചു കൂടുന്നത്.

നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന അങ്കിള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനായി എത്തിയപ്പോഴാണ് ആള്‍ക്കൂട്ടം തടിച്ചുകൂടിയത്.

നടന്‍ ജോയ് മാത്യു ചിത്രത്തിന്റെ തിരകഥാകൃത്തും സഹനിര്‍മാതാവുമാണ്. സമൂഹമാധ്യമങ്ങളില്‍ ആഘോഷമായ മറ്റൊരു സംഭവവും അടുത്തിടെ നടന്നിരുന്നു.

ഷൂട്ടിങ് സെറ്റിലേക്കുള്ള യാത്രാമധ്യേ ഒരു ആരാധകന്‍ മമ്മൂക്കയുടെ കാര്‍ തടഞ്ഞുനിര്‍ത്തിയപ്പോള്‍ മമ്മൂക്ക കാര്‍ നിര്‍ത്തി അയാളോട് സംസാരിക്കുകയും സെല്‍ഫിയെടുക്കുകയും ചെയ്തിരുന്നു.

പുല്‍പ്പള്ളിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

അബ്രാ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ജോയ് മാത്യുവും എസ് ജെ ഫിലിംസിന്റെ ബാനറില്‍ സജയ് സെബാസ്റ്റ്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍

ജോയ് മാത്യു, കാര്‍ത്തിക മുരളി, ആശാ ശരത്, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ, കൈലാഷ്, ഷീല, മുത്തുമണി എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News