വീണ്ടും ശിവസേന പ്രവര്‍ത്തകരുടെ ഗുണ്ടാവിളയാട്ടം; വിവാഹിതയായ സ്ത്രീയോടൊപ്പം കണ്ടെന്ന പേരില്‍ മുസ്ലിം യുവാവിന് ക്രൂരമര്‍ദ്ദനം

രാജസ്ഥാനില്‍ മുസ്ലിം യുവാവിന് ശിവസേന പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം. വിവാഹിതയായ സ്ത്രീയോടൊപ്പം ഹോട്ടലില്‍ കണ്ടെന്നതിന്റെ പേരില്‍ 25 കാരനായ പഹദു ഖാന്‍ എന്ന മുസ്ലിം യുവാവിനെയാണ് ശിവസേന പ്രവര്‍ത്തകര്‍ നഗ്‌നനാക്കി മര്‍ദ്ദിച്ചത്.

‘ജയ് ശ്രീറാം’ വിളികളോടെയായിരുന്നു സംഘത്തിന്റെ ആക്രമണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ബലോത്ര നഗരത്തിലാണ് സംഭവം.

ജാലോര്‍ ജില്ലയിലെ തെഹ്‌സില്‍ സാലിയ സ്വദേശിയായ പഹദു ഖാനെയാണ് ആള്‍ക്കൂട്ടം നഗ്നനാക്കി മര്‍ദ്ദിച്ചത്.

സംഭവത്തെ കുറിച്ച് ഹോട്ടല്‍ ഉടമയുടെ വാക്കുകള്‍;

‘പഹദു ഖാന്‍ എന്ന 25 കാരനായ യുവാവും ഒരു സ്ത്രീയും കൂടി രാവിലെ 10 മണിയോടെ ഹോട്ടലില്‍ എത്തി.

രാജസ്ഥാനി വസ്ത്രമാണ് പഹദ് ഖാന്റെ കൂടെ ഉണ്ടായിരുന്ന സ്ത്രീ ധരിച്ചിരുന്നത്. ഏകദേശം അര മണിക്കൂറിനകം, ആ സ്ത്രീയുടെ ബന്ധുക്കള്‍ ഹോട്ടലില്‍ എത്തിച്ചേര്‍ന്ന് ഇരുവരേയും ചോദ്യം ചെയ്യാന്‍ ആരംഭിച്ചു.

ശേഷം ബന്ധുക്കള്‍ പുറത്ത് പോയി കുറച്ചാളുകളുമായി മടങ്ങിയെത്തി. അവര്‍ ശിവസേന പ്രവര്‍ത്തകരായിരുന്നു.

ശിവസേനയില്‍ നിന്നുള്ള ആളുകള്‍ വന്ന് പഹദ് ഖാനെ ഹോട്ടലില്‍ നിന്ന് ഇറക്കിവിടുകയും ‘ജയ് ശ്രീരാം എന്നാക്രോശിച്ച് ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ ജോധ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ജോധപൂര്‍ എഡിഎസ്പി രത്നു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel