ശബരിമലയെ തായ് ലന്റ് ആക്കരുത്; മാനംമര്യാദയുള്ള സ്ത്രീകളാരും ശബരിമലയില്‍ കയറില്ല: വിവാദ പരാമര്‍ശവുമായി പ്രയാര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത്

കൊച്ചി :മാനംമര്യാദയുള്ള സ്ത്രീകളാരും ശബരിമലയില്‍ കയറില്ലെന്ന വിവാദ പരാമര്‍ശവുമായി പ്രയാര്‍ ഗോപാലകൃഷ്ണന്‍.

 സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്.

കോടതി വിധി വന്നാലും മാനംമര്യാദയുള്ള സ്ത്രീകളാരും ശബരിമലയില്‍ കയറില്ലെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമലയെ തായ്ലന്റ് ആക്കരുതെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ശബരിമലയില്‍ 10 വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നാണ് ബോര്‍ഡിന്റെ നിലപാടെന്ന് പ്രയാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here