സോളാറില്‍ ഉമ്മന്‍ചാണ്ടിയെ കൈയ്യൊഴിഞ്ഞു രാഹുല്‍; ഉമ്മന്‍ചാണ്ടി നേരിട്ട് കാര്യങ്ങള്‍ വിശദീകരിച്ചിട്ടും രാഹുല്‍ ഗാന്ധി നിലപാട് അറിയിച്ചില്ല

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ കൈയൊഴിഞ്ഞു രാഹുല്‍ഗാന്ധി. ഉമ്മന്‍ചാണ്ടി നേരിട്ട് കാര്യങ്ങള്‍ വിശദീകരിച്ചിട്ടും രാഹുല്‍ ഗാന്ധി നിലപാട് അറിയിച്ചില.

നേതാക്കള്‍ എല്ലാവരും നിയമകുരുക്കില്‍ അകപ്പെട്ടതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി.

ഉമ്മന്‍ ചാണ്ടി ,രമേശ് ചെന്നിത്തല, വി.എം സുധീരന്‍, വി ഡി സതീശന്‍, എം എം ഹസന്‍ എന്നി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സോളാര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ല.

നേതാക്കളെ ഒരുമിച്ചിരുത്തിയും ഒറ്റയ്ക്കും രാഹുല്‍ ഗാന്ധി കണ്ടു. ഉമ്മന്‍ചാണ്ടി നേരിട്ട് കാര്യങ്ങള്‍ വിശദീകരിച്ചു.

പക്ഷെ രാഹുലിന്റെ പിന്തുണ ലഭിച്ചില്ല. രാഹുലിന്റെ മറുപടി എന്തായിരുന്നു എന്ന ചോദ്യങ്ങളില്‍ നിന്നും ഉമ്മന്‍ചാണ്ടി ഒഴിഞ്ഞു മാറി.

സോളാര്‍ കേസില്‍ ഹൈക്കമാന്റിന് കടുത്ത അതൃപ്തി. കേസിനെ നേരിടാനുള്ള രാഷ്ട്രീയ പിന്തുണ ഹൈക്കമ്മാന്റ് നല്‍കില്ല .

തര്‍ക്കത്തിലുള്ള കെ പി സി സി നിര്‍വാഹക സമിതി പട്ടിക ചര്‍ച്ച പോലും മാറ്റിവച്ചു, ഒന്നര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചയില്‍ സോളാര്‍ മാത്രമാണ് ചര്‍ച്ചയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here