റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയില്‍; 300 ചാക്ക് ഭക്ഷ്യധാന്യങ്ങള്‍ പിടിച്ചെടുത്തു

കരിഞ്ചന്തയില്‍ വില്‍ക്കാനായി സൂക്ഷിച്ച 500 ചാക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ ജില്ലാ സപ്ലൈഓഫീസറും സംഘവും പിടിച്ചെടുത്തു.

റേഷന്‍ വ്യാപാരികളില്‍നിന്ന് സംഭരിച്ച് രഹസ്യമായി സൂക്ഷിച്ച അരിയും ഗോതമ്പുമാണ് പൊലീസ് സഹായത്തോടെ പിടികൂടിയത്.

ചേര്‍ത്തല വടക്കേയങ്ങാടി കവലയ്ക്ക് തെക്കുഭാഗത്ത് വള്ളോന്തയ്യില്‍ ഹെറോള്‍ഡിന്റെ ഗോഡൗണാണ് വെള്ളിയാഴ്ച വൈകിട്ട് ജില്ലാ സപ്ലൈഓഫീസറും സംഘവും റെയ്ഡ് ചെയ്തത്.

സിവില്‍സപ്ലൈസ് കോര്‍പറേഷന്റെ ചാക്കില്‍ നിറച്ച ഭക്ഷ്യധാന്യങ്ങള്‍ സംഘം പിടിച്ചെടുത്തു.

ചേര്‍ത്തലയില്‍നിന്ന് രാത്രിയില്‍ റേഷന്‍ സാധനങ്ങള്‍ നിയമവിരുദ്ധമായി കടത്തുന്നതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്ന നിരീക്ഷണമാണ് ഫലംകണ്ടതെന്ന് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രാത്രി റേഷന്‍ വ്യാപാരികളില്‍നിന്ന് ശേഖരിക്കുന്ന സാധനങ്ങള്‍ വേറെ ചാക്കിലാക്കി വന്‍കിട അരിമില്ലുകള്‍ക്ക് കൈമാറുകയാണ് ചെയ്തിരുന്നത്.

മില്ലുകാര്‍ പരുവപ്പെടുത്തി ബ്രാന്‍ഡഡ് അരിയായി വിപണിയിലെത്തിച്ച് കൊള്ളലാഭം കൊയ്യുകയാണ് രീതി.

സ്വകാര്യ കച്ചവടക്കാര്‍ക്ക് നേരിട്ട് നല്‍കിയുള്ള ബിസിനസും തുടര്‍ന്നതായി കണ്ടെത്തി. രാത്രിയില്‍ തന്നെയാണ് അരി കടത്തിയിരുന്നതെന്നും അധികാരികള്‍ പറഞ്ഞു.

പച്ചരി, പുഴക്കലരി, പുഞ്ചയരി എന്നിവയും ഗോതമ്പുമാണ് പിടിച്ചെടുത്തത്. ഇവയുടെ തൂക്കം തിട്ടപ്പെടുത്തി രാത്രി സിവില്‍സപ്ലൈസ് ഗോഡൗണിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here