ഒടുവില്‍ ഫഹദ് ഫാസിലും മണിരത്‌നത്തിനൊപ്പം

ഇന്ത്യന്‍ സിനിമയെ എറെ ഉയരങ്ങളിലേക്ക് പറത്തിവിട്ട സംവിധായകനാണ് ‘ മണിരത്‌നം’.

ഒരു മണിരത്‌നം ചിത്രത്തില്‍ അഭിനയിച്ചിട്ട് മരിച്ചാല്‍ മതിയെന്ന് പോലും പറഞ്ഞ താരങ്ങള്‍ ഇന്ത്യന്‍ സിനിമയിലുണ്ട്.

മലയാള സിനിമയില്‍നിന്നും മോഹന്‍ലാല്‍ , മമ്മൂട്ടി , ദുല്‍ക്കര്‍ സല്‍മാന്‍ , തുടങ്ങിയവര്‍ മണിരത്‌നം ചിത്രത്തില്‍ നായകന്മാരായിട്ടുണ്ട്.

‘ഉണരൂ , ഇരുവര്‍’ എന്നീ മണിരത്‌നം ചിത്രങ്ങളിലെ നായകനായത് മോഹന്‍ ലാലായിരുന്നു. പക്ഷേ, ഈ രണ്ടു ചിത്രങ്ങള്‍ക്കും കൊമേഴ്‌സ്യല്‍ വിജയം നേടാന്‍ സാധിച്ചിരുന്നില്ല.

‘ദളപതി’എന്ന മണിരത്‌നം ചിത്രത്തില്‍ രജനീകാന്തിനൊപ്പം മമ്മൂട്ടിയും തുല്യവേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു .

സൗത്ത് ഇന്ത്യന്‍ സിനിമയെ ഇളക്കിമറിച്ച ദളപതി മമ്മൂട്ടിയുടെ കരിയറിന് വജ്രതിളക്കം നല്‍കിയ ചിത്രമായിരുന്നു.

ഓകെ കണ്‍മണി എന്ന മണിരത്‌നം ചിത്രത്തിലെ നായകന്‍ ദുല്‍ക്കര്‍ സല്‍മാനായിരുന്നു .

ഓകെ കണ്‍മണിയുടെ വിജയത്തിലൂടെയാണ് ദുല്‍ക്കര്‍ സല്‍മാന് ഇന്ത്യന്‍ സിനിമയില്‍ വലിയ കച്ചവട സാധ്യത സൃഷ്ട്ടിക്കപെട്ടത്.

ഇനി, ഫഹദ് ഫാസിലിന്റെ ഊഴമാണ്. മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അരവിന്ദ് സ്വാമി , വിജയ് സേതുപതി, ചിമ്പു തുടങ്ങിയവരോടൊപ്പം അഭിനയിക്കുന്നത് ഫഹദ് ഫാസിലാണ്.

മണിരത്‌നത്തിന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്റ്റ് എന്ന് വിശേഷിപ്പിക്കുന്ന പുതിയ ചിത്രം ഫഹദ് ഫാസിലിന്റെ കരിയറിനെ ഉഴുതുമറിക്കുമോ എന്ന് കാത്തിരുന്നു കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News