അര്‍ണാബിന്റെ മാനസികപീഡനം: റിപ്പബ്ലിക് ചാനലില്‍ നിന്ന് ശ്വേത കോത്താരിയും രാജി വച്ചു; അഭിനന്ദനങ്ങളുമായി ശശി തരൂര്‍

ദില്ലി: അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലില്‍ നിന്ന് മാധ്യമപ്രവര്‍ത്തക ശ്വേത കോത്താരിയും രാജി വച്ചു. അര്‍ണാബ് അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ അപമാനിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സീനിയര്‍ കറസ്‌പോണ്ടന്റായ ശ്വേത രാജി വച്ചത്.

ശശി തരൂരിന് വേണ്ടി ചാരപ്പണി നടത്തുകയാണെന്നാരോപിച്ച് മാനേജ്‌മെന്റ് തന്നെ തേജോവധം ചെയ്യുകയായിരുന്നെന്നും ശ്വേത പറഞ്ഞു.

ശ്വേതയുടെ വാക്കുകള്‍ ഇങ്ങനെ:

‘ഇക്കഴിഞ്ഞ ഓഗസ്റ്റ് 30ന് റിപ്പോര്‍ട്ടിംഗ് മാനേജര്‍ എന്റെയടുക്കലെത്തി. ശശി തരൂര്‍ ചാരപ്രവൃത്തിയ്ക്കായി എന്നെ ചുമതലപ്പെടുത്തിയെന്ന് അര്‍ണാബ് ഗോസ്വാമി സംശയിക്കുന്നതായി പറഞ്ഞു. ഞാന്‍ അനുഭവിക്കുന്ന അപമാനത്തെക്കുറിച്ച് അര്‍ണാബ് ഗോസ്വാമിയോട് നേരിട്ട് പറഞ്ഞെങ്കിലും വ്യക്തമായൊരു മറുപടി പോലും ലഭിച്ചില്ല.’

തന്റെ ആത്മാര്‍ത്ഥയും അഭിമാനവും ചോദ്യം ചെയ്യപ്പെടുന്നത് സഹിക്കാന്‍ പറ്റാത്തതുകൊണ്ടാണ് രാജിയെന്നും ശ്വേത ട്വീറ്റ് ചെയ്തു.

അതേസമയം, ശ്വേതയുടെ രാജിക്ക് അഭിനന്ദനങ്ങളുമായി തരൂര്‍ രംഗത്തെത്തി.
താങ്കളുടെ ആര്‍ജവത്തിന് അഭിനന്ദനങ്ങള്‍. ഞാന്‍ ചാരന്മാരെ നിയോഗിക്കാറില്ല. പക്ഷെ യഥാര്‍ത്ഥ ജേണലിസ്റ്റുകളെ ബഹുമാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News