ദലിത് കോളനി നിവാസികളുടെ നടവഴി ക്രൈസ്തവ ദേവാലയ അധികൃതര്‍ കൈയ്യേറിയതായി പരാതി

പത്തനംതിട്ട: അരുവാപ്പുലത്ത് ദലിത് കോളനി നിവാസികളുടെ നടവഴി ക്രൈസ്തവ ദേവാലയ അധികൃതര്‍ കൈയ്യേറിയതായി പരാതി.

കോളനി നിവാസികള്‍ക്ക് 7 അടി വീതിയില്‍ നടവഴി നല്‍കുന്നതിന് കോടതിയില്‍
ഉണ്ടാക്കിയ ധാരണ അട്ടിമറിക്കുന്നെന്നാണ് ഇവരുടെ ആരോപണം

അരുവാപ്പുലം പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ദലിത് കോളനി നിവാസികളാണ് നടവഴി കയ്യേറിയെന്നാരോപിച്ച് പ്രദേശത്തെ സെന്റ് ബനഡിക്ട് മലങ്കര കത്തോലിക്ക പള്ളി അധികൃതര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

2008 ല്‍ പത്തനംതിട്ട മുന്‍സിഫ് കോടതി മുന്പാകെ ഉണ്ടാക്കിയ ഒത്ത് തീര്‍പ്പ് ധാരണ പ്രകാരം കോളനി നിവാസികള്‍ക്ക് 7 അടി വീതിയില്‍ നടവഴി നല്‍കാം എന്ന് ദേവാലയ അധികൃതര്‍ സമ്മതിച്ചിരുന്നു.

പക്ഷേ പ്രദേശത്തുള്ള തോടിന്റെ ഓരത്തുള്ള പുറന്‌പോക്ക് ഭൂമിയാണ് വഴിക്കായി നീക്കിവെച്ചതെന്നാണ് ആരോപണം.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് നഷ്ടമായ വഴിക്ക് പകരം പള്ളിവക സ്ഥലം കയ്യേറാനാണ് കോളനിക്കാര്‍
ശ്രമിക്കുന്നതെന്നാണ് പള്ളിക്കമ്മറ്റിയുടെ വിശദീകരണം.

പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദേശം അളന്ന് തിരിക്കുന്നതിന് റവന്യൂ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News