സിപിഐഎം കേന്ദ്ര കമ്മറ്റി യോഗത്തിന് തുടക്കം

മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സിപിഐഎം കേന്ദ്ര കമ്മറ്റി യോഗത്തിന് ദില്ലിയില്‍ തുടക്കമായി.
ഇരുപത്തിരണ്ടാം പാര്‍ട്ടി കേണ്‍ഗ്രസ്സില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയപ്രമേയത്തിന്റെ കരട് തയ്യാറാക്കാനുള്ള ചര്‍ച്ചയാണ് പ്രധാന അജണ്ട.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും യോഗം വിലയിരുത്തും. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിനാവശ്യമായ തീരുമാനങ്ങളും യോഗത്തിലുണ്ടാകും.

ബിജെപി നേതൃത്വത്തില്‍ പാര്‍ട്ടിക്കെതിരെ ദേശീയ തലത്തില്‍ നടത്തുന്ന വ്യാജപ്രചരണങ്ങള്‍ ഉള്‍പ്പെടെ സംഘപരിവാര്‍ കടന്നാക്രമണങ്ങള്‍ നേരിടാനുള്ള തീരുമാനങ്ങളും കേന്ദ്ര കമ്മറ്റി കൈക്കൊള്ളും.

കാര്‍ഷിക പ്രതിസന്ധി,സാമ്പത്തിക മാന്ദ്യം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News