ദൈവമേ കൈ തൊഴാം ‘കെ. കുമാറാകണം’

ജയറാം നായകനാവുന്ന ഭദൈവമേ കൈ തൊഴാം കെ. കുമാറാകണം’ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തെത്തി.

ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് സലിം കുമാര്‍ ആണ്.അനുശ്രീയാണ് ചിത്രത്തില്‍ നായികയായി എത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഈരാറ്റുപേട്ടയില്‍ ആരംഭിച്ചു.കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കെ. കുമാര്‍ എന്ന കഥാപാത്രമായാണ് ജയറാം എത്തുന്നത്.

ശ്രീനിവാസന്‍,നെടുമുടി വേണു എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

യുണൈറ്റഡ് ഗ്ളോബല്‍ മീഡിയയുടെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും ഡോ. സഖറിയാ തോമസും ശ്രീജിത്തും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News