ദീപാവലിക്ക് പടക്കങ്ങള്‍ക്ക് നിരോധനം ; പടക്ക ഉല്‍പാദകര്‍ക്ക് കോടികളുടെ നഷ്ടം

ദീപാവലിയുടെ മുഖ്യ ആകര്‍ഷകമായ പടക്കങ്ങള്‍ക്ക് നിരോധനം. രാജ്യ തലസ്ഥാനമായ ദില്ലിയില്‍ പടക്കം കത്തിക്കുന്നത് സുപ്രീം കോടതി നിരോധിച്ചു.

പഞ്ചാബിലും ഹര്യാനയിലും ഹൈക്കോടതി ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി വൈകീട്ട് 6.30 മുതല്‍ 9.30 വരെ മാത്രം പടക്കം കത്തിക്കാം.വായു മലിനീകരണം ചൂണ്ടികാട്ടിയാണ് കോടതി ഇടപെടല്‍.

അതെ സമയം ദില്ലിയില്‍ പടക്കവ്യാപാരികള്‍ നിരോധനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.ദീപാവലി ആഘോഷത്തിന്റെ ഭാഗമാണ് പടക്കം കത്തിക്കലെന്നും ആചാരമാണെന്നുമുള്ള വാദത്തേയും കോടതി വിമര്‍ഷിച്ചു.

വായു മലിനീകരണം സംഭവിക്കുന്നത് ചൂണ്ടികാട്ടി പരിസ്ഥിതി സംരക്ഷണ സംഘടനകളാണ് സുപ്രീം കോടതിയെ സമീപിച്ചത് ദില്ലിയില്‍ വാഹനങളില്‍ നിന്നുള്ള പുക പടലങള്‍ കാരണം ജന ജീവിതം തന്നെ ദുസഹമായതിനെ തുടര്‍ന്ന് ഗ്രീന്‍ ട്രൈബൂണല്‍ കടുത്ത നിയന്ത്രണങള്‍ ഏര്‍പെടുത്തി ഉത്തരവിട്ടതിനു പിന്നാലെയാണ് പടക്കം കത്തിക്കുന്നതിനും സുപ്രീം കോടതി വിലക്കേര്‍പ്പെടുത്തിയത്.

തമിഴ്‌നാട്ടിലെ പടക്ക ഉല്‍പാദകര്‍ക്ക് കോടികളുടെ നഷ്ടമാണ് സംഭവിച്ചത് കുറഞ്ഞത് 1500 കോടി രൂപയുടെ വ്യാപാരം ലക്ഷ്യമിട്ട പടക്ക വ്യവസായം 500 കോടി പോലും കടക്കില്ലെന്ന് പടക്ക വ്യവസായികള്‍ പറയുന്നു പതിനായിര കണക്കിന് തൊഴിലാളികള്‍ പണിയെടുക്കുന്ന മേഖല ഇതാദ്യമായി പ്രതിസന്ധിയിലായി.

അസംസ്‌കൃത വസ്തുക്കളുടെ വിലകയറ്റം മൂലം പടക്കങളുടെ വിലകൂടിയത് പടക്ക വിപണിയെ ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുമ്പോഴാണ് കോടതി നിരോധനം..

ചില വടക്കേന്ത്യന്‍ സംസ്ഥാനങ്ങള്‍ പടക്കം കത്തിക്കുന്നതിനെ നിരുത്സാഹ പെടുത്തുന്ന പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും പടക്ക വിപണിക്ക് തിരിച്ചടിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here