കെഎസ്ടിഎ നേതാവ് റഷീദ് കണിച്ചേരി അന്തരിച്ചു

കെഎസ്ടിഎ മുന്‍ ജനറല്‍ സെക്രട്ടറി റഷീദ് കണിച്ചേരി (67)അന്തരിച്ചു. സിപിഐ എം പുതുശ്ശേരി ഏരിയാ കമ്മിറ്റി അംഗവും പാലക്കാട് എംപി എം ബി രാജേഷിന്റെ ഭാര്യാപിതാവാണ്.

വൃക്ക രോഗം ബാധിച്ചു കുറച്ചുനാളായി ചികിത്സയില്‍ ആയിരുന്നു. കൊല്ലം പന്മന സ്വദേശിയായിരുന്നു.

ജോലിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പാലക്കാട് എത്തിയത്.പാലക്കാട് കടാങ്ങോട് ആണ് താമസം.

ഭാര്യ : നബീസ(അദ്ധ്യാപിക ). മക്കള്‍: നിനിത കണിച്ചേരി, ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം നിഥിന്‍ കണിച്ചേരി.

മൃതദേഹം നാളെ രാവിലെ പുതുശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനുവെക്കും , തുടര്‍ന്ന് പാലക്കാട് മെഡിക്കല്‍ കോളേജിനു കൈമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News