വാട്‌സ് ആപ്പിലൂടെ വ്യാജ പ്രചരണം; അന്യ സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞ് മന്ത്രി

വാട്‌സ് ആപ്പിലൂടെയുള്ള വ്യാജ പ്രചാരണങ്ങള്‍ക്കിടെ അന്യ സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ നേരിട്ട് കണ്ടറിയാന്‍ മന്ത്രി എത്തി.

കോഴിക്കോട് അന്യ സംസ്ഥന തൊഴിലാളികള്‍ ജോലി ചെയ്യുന്നിടത്ത് എത്തിയാണ് മന്ത്രി ടി പി രാമകൃഷ്ണന്‍ കാര്യങ്ങള്‍ തിരക്കിയത്

ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ സുരക്ഷിതരല്ലെന്ന വ്യാജ പ്രചാരണം വാട്സ് അപ്പിലൂടെയും മറ്റും പ്രചരിക്കുന്ന സാഹചര്യത്തിലാണ് പ്രശ്നങ്ങള്‍ കേട്ടറിയാന്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ എത്തിയത്.

കോഴിക്കോട്് അന്യസംസ്ംഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഇടത്തില്‍ എത്തി മന്ത്രി പ്രശ്നങ്ങള്‍ കേട്ടറിഞ്ഞു.കേരളത്തില്‍ നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടോയെന്ന് ചോദ്യത്തിന് ഒന്നടങ്കം ഇല്ല എന്നായിരുന്നു തൊഴി്ലാളികളുടെ മറുപടി.

സര്‍ക്കാര്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയ സാമൂഹിക ക്ഷേമ പദ്ധതികളെക്കുറിച്ച് മന്ത്രി വിവരിക്കുകയും ചെയ്തു.

കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ പൂര്‍ണ്ണമായും സുരക്ഷിതരാണെന്ന്് ഒരിക്ക്ല്‍ കൂടി ഓര്‍മ്മിപ്പിച്ചാണ് മന്ത്രി മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News