ഗൗരി ലങ്കേഷ് വധം; രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു

ബംഗളുരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്.

പ്രതികളുടെ രേഖാചിത്രം പ്രത്യേക അന്വേഷണ സംഘം പുറത്തുവിട്ടു. ഇതില്‍ രണ്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുമുണ്ട്.

സനാതന്‍ സത്സയുടെ പ്രവര്‍ത്തകരാണ് ഇവര്‍

തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സത്സയുടെ പ്രവര്‍ത്തകരാണ് ഇവര്‍. സിസി ടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് പോലീസ് രേഖാചിത്രം തയാറാക്കിയിരിക്കുന്നത്.

പ്രത്യേക അന്വേഷണ സംഘം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ചിത്രം പുറത്ത് വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here