ക്യാമ്പസ് രാഷ്ട്രീയ നിരോധനം: സുപ്രീംകോടതിയുടെ മുകളില്‍ അല്ല, ഒരു ജഡ്ജിയുമെന്ന് കെകെ രാഗേഷ്; ഹൈക്കോടതി വിധി തിരുത്തണം

കോഴിക്കോട്: കലാലയങ്ങളിലെ സംഘടനാ പ്രവര്‍ത്തനം നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ് കെകെ രാഗേഷ് എംപി.

ഹൈക്കോടതി ജനവിരുദ്ധമായാണ് പെരുമാറുന്നത്. കോടതികള്‍ ജനങ്ങളുടെ ഉടമകളല്ല, ജനങ്ങളാണ് കോടതിക്ക് അധികാരം നല്‍കുന്നതെന്നും കെകെ രാഗേഷ് പറഞ്ഞു.

ഭരണഘടനക്ക് മുകളിലല്ല ജഡ്ജിമാര്‍ എന്ന് ഓര്‍ക്കണം. ജനാധിപത്യം ഹനിക്കുന്ന തുടര്‍ച്ചയായ വിധികളാണ് കേരള ഹൈക്കോടതിയില്‍ നിന്നും ഉണ്ടാകുന്നത്. ജഡ്ജി ഭരണഘടനക്ക് മുകളിലല്ല എന്ന് ഓര്‍ക്കണമെന്നും രാഗേഷ് പറഞ്ഞു.

ലിങ്ങ്‌ദോ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അര്‍ത്ഥം മനസിലാക്കാന്‍ ഹൈക്കോടതി തയ്യാറാകണം. ഹൈക്കോടതി വിധിക്ക് കീറക്കടലാസിന്റെ വില പോലും ഇല്ല. സുപ്രീംകോടതിയുടെ മുകളില്‍ അല്ല, ഒരു ജഡ്ജിയും. കേരള ഹൈക്കോടതി തെറ്റ് തിരുത്തണമെന്നും രാഗേഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News