ലോക കപ്പിന് ഇത്തവണ അര്‍ജന്റീന ഉണ്ടാകില്ലെന്ന ആശങ്കയിലായിരുന്നു ഫുട്ബാള്‍ ആരാധകര്‍.
എന്നാല്‍ അവിശ്വസനീയമാം വിധം ഇക്വഡോറിനെ തകര്‍ത്ത് അര്‍ജന്റീന ലോകകപ്പിന് യോഗ്യത നേടി.
വിജയത്തിന്റെ ആവേശം ഇപ്പോഴും ആരാധകര്‍ അവസാനിപ്പിച്ചിട്ടില്ല. ക്വിറ്റോയില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ മിന്നുന്ന പ്രകടനമാണ് ടീമിന് ലോകകപ്പ് യോഗ്യത നേടിക്കൊടുത്തത്.
പിന്നെ എന്തു ചെയ്യും
അപ്രതീക്ഷിതമായി വിജയം നേടിയാല്‍ പിന്നെ എന്തു ചെയ്യും …
വിജയത്തിന് ശേഷം മെസ്സി ഡ്രസിംങ് റൂമില്‍ നടത്തിയ ഡാന്‍സ് ഇപ്പോള്‍ വൈറലാവുകയാണ്. ജഴ്‌സിയൊക്കെ ഊരി മതിമറന്നാണ് മെസ്സി ടീമിനൊപ്പം വിജയം ആഘോഷിക്കുന്നത്.
ടീമംഗം ഹവിയര്‍ മഷരാനോയാണ് നൃത്തം സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്

Get real time update about this post categories directly on your device, subscribe now.