ആഹാരവസ്തുക്കളിലെ മായം കണ്ടെത്താന്‍ ഇതാ ചെറിയ പൊടിക്കൈകള്‍

വെളുത്ത അരി റെഡ് ഓക്‌സൈഡ് ചേര്‍ത്ത് കുത്തരിയും മട്ടയുമാക്കിമാറ്റുന്ന രീതി ഇന്ന് വ്യാപകമാണ്. ഭാരം വര്‍ധിപ്പിക്കാനായി മാര്‍ബിള്‍ ഉപയോഗിക്കുന്ന രീതിയും ഇന്ന് നിത്യസംഭവമാണ്.

അരിയില്‍ ചേര്‍ക്കാന്‍ ഒറ്റ നോട്ടത്തില്‍ കണ്ടെത്താനാവാത്ത കല്ലുകള്‍ നിര്‍മിച്ച് നല്‍കുന്ന സംഘങ്ങള്‍ പോലുമുണ്ട്. പഴകിയതും കേടുവന്നതുമായ അരി ചേര്‍ക്കുന്നതും വ്യാപകമാണ്.

അരി മണികളുടെ തുടുപ്പ് കൂട്ടാനായി നെല്ല് പുഴുങ്ങുമ്പോള്‍രാസപദാര്‍ഥങ്ങളും ചേര്‍ക്കാറുണ്ട് . തവിടും തവിടെണ്ണയും മിക്സ് ചെയ്ത് കളര്‍ നല്‍കാനായി അരിയില്‍ ചേര്‍ക്കുന്നതായും കാണുന്നു

അരി കഴുകുമ്പോള്‍ നിറം ഇളകുന്നുണ്ടെങ്കില്‍ മായം ചേര്‍ത്തതായി സംശയിക്കണം. വഴുവഴുപ്പ് തവിടെണ്ണ ചേര്‍ത്തതിന്റെ സൂചനയാണ്. ഇത്തരം അരി നന്നായി കഴുകി മാത്രം ഉപയോഗിക്കുക.

യഥാര്‍ത്ഥ മട്ടയരി കഴുകിയാലും അരിക്ക് പുറത്തെ തവിടിന്റെ 2-3 ലൈന്‍ എങ്കിലും അവശേഷിക്കും. അരിവാങ്ങുമ്പോള്‍ ഗുണനിലവാരമുള്ള ബ്രാന്‍ഡ് നോക്കി വാങ്ങുക.

വെളിച്ചെണ്ണ തുടര്‍ച്ചയായി 6 മണിക്കൂര്‍ നേരം ഫ്രീസറില്‍ സൂക്ഷിക്കുക. ശുദ്ധമായ വെളിച്ചെണ്ണ പരിപൂര്‍ണമായും കട്ടപിടിക്കും. നിലവാരമില്ലാത്തതും മറ്റുപല എണ്ണകളും ചെര്‍ട്ടുണ്ടെങ്കില്‍ എണ്ണ പൂര്‍ണമായും കട്ട പിടിക്കില്ല

വെള്ളത്തില്‍ കലര്‍ത്തി നോക്കുക , ചോക്ക് പൌഡര്‍ അടിയില്‍ അടിയുകയും കുറച്ചു നേരത്തിനു ശേഷം യുറിയ അമോണിയ യുടെ ഗന്ധം ഉണ്ടാക്കുകയും ചെയ്യും.

ഒരു ടിഷ്യു പേപ്പറില്‍ വെള്ളം നനച്ചു അല്പം തേയില പൊടി വിതറുക, ചുവന്ന കളര്‍ കാണപെട്ടാല്‍ അതില്‍ മായം കലര്‍ന്നിട്ടുണ്ട്.

തേന്‍ ഒരു പഞ്ഞിയില്‍ മുക്കി കത്തിക്കുക. ശുദ്ധമായ തേന്‍ നിശബ്ദമായി കത്തുന്നു. പഞ്ചസാര അല്ലെങ്കില്‍ മറ്റ് ചേരുവകള്‍ ഉണ്ടെങ്കില്‍ പൊട്ടലും ചീറ്റലും കേള്‍ക്കാം

മുളക് പൊടിയില്‍ ഓറഞ്ച് 2, സുഡാന്‍ റെഡ് എന്നീ കൃത്രിമ നിറങ്ങളും ഇഷ്ടികപ്പൊടി, അറക്കപ്പൊടി, ഉമി പൊടിച്ചത് തുടങ്ങിയവയൊക്കെയുമാണ് വ്യാപകമായി ചേര്‍ക്കുന്നത്.

നിലവാരം കുറഞ്ഞ അസംസ്‌കൃത വസ്തുക്കളില്‍ നിന്നുണ്ടാക്കുന്ന മുളക് പൊടിക്ക് നല്ല ചുവന്ന നിറം ലഭിക്കാന്‍ ചേര്‍ക്കുന്ന സുഡാന്‍ 1, 2, 3, 4, എന്നിവ എണ്ണയില്‍ അലിയുന്നതാണ്. ഇത് എളുപ്പം കണ്ടെത്താനാവില്ല.

ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കാന്‍ അനുവാദമില്ലാത്ത ഇത് കരള്‍- വൃക്കത്തകരാറുകളടക്കമുള്ള മാരകമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.

അല്പം മുളക് പൊടി വെള്ളത്തിലിട്ട്‌നോക്കിയാല്‍ ഇഷ്ടികപ്പൊടിയുണ്ടെങ്കില്‍ താഴെ അടിയും. മായം ഒഴിവാക്കാന്‍ മുളക് വാങ്ങി പൊടിപ്പിച്ച് ഉപയോഗിക്കുക.

മഞ്ഞളിലെയും മല്ലിപ്പൊടിയിലെയും മായം വീട്ടില്‍ കണ്ടെത്താന്‍ പ്രയാസമാണ്. മല്ലിയും മഞ്ഞളുമൊക്കെ വീട്ടില്‍ വാങ്ങി പൊടിച്ച് ഉപയോഗിക്കുകയാവും നല്ലത്.

മല്ലിപ്പൊടി അല്പം വെള്ളത്തിലിട്ട് നോക്കുക. ചാണകപ്പൊടി ചേര്‍ത്തിട്ടുണ്ടെങ്കില്‍ അത് വെള്ളത്തില്‍ പൊങ്ങിക്കിടക്കും. ദുര്‍ഗന്ധവുമുണ്ടാകും .

പാല്‍ തിളപ്പിക്കുമ്പോള്‍ സാധാരണയില്‍ കവിഞ്ഞ നുരയും പതയും വരികയാണെങ്കില്‍ കാസ്റ്റിക് സോഡ ചേര്‍ന്നിട്ടുണ്ടെന്ന് സംശയിക്കാം.

മായം കലര്‍ന്ന പാല്‍ തിളപ്പിച്ചശേഷം ചെറുതായി നാക്കിന്‍ തുമ്പില്‍ മുട്ടിച്ചാല്‍ നല്ല തരിപ്പുണ്ടാകും.

പാലിനു രൂക്ഷ ഗന്ധമുണ്ടോയെന്ന് നോക്കണം. മായവും ആന്റിബയോട്ടിക്ക് വസ്തുക്കളും ചേര്‍ത്താല്‍ അങ്ങനെ സംഭവിക്കും.പാലിന് മഞ്ഞനിറമുണ്ടോയെന്ന് ശ്രദ്ധിക്കുക.

ചിലപ്പോള്‍ ഇത് പൊട്ടാസ്യം ഡൈക്രോമേറ്റ് ചേര്‍ത്തതുകൊണ്ടാവാം.പാലില്‍ രാസവസ്തുക്കള്‍ ചേര്‍ന്നിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന് നെയ്യോ, തൈരോ ഉണ്ടാക്കാനാവില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News